ആ സന്തോഷം പറയാവുന്നതിലും അപ്പുറം; സന്ദേശ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച്

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റനാകാന്‍ സാധിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്ന് സന്ദേശ് ജിങ്കന്‍. ഇത്രയും മികച്ച ആരാധക കൂട്ടവും ടീമും പരിശീലകനുമുള്ള ഒരു ടീമിന്റെ ക്യാപ്റ്റനാകാന്‍ സാധിക്കുകയെന്നത് അതീവ സന്തോഷം നല്‍കുന്ന കാര്യമാണ്. ജംഷഡ്പൂര്‍ എഫ്‌സിയുമായുള്ള മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ പ്രതിരോധ താരം വ്യക്തമാക്കി.

ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിയുമ്പോഴുള്ള ഉത്തരവാദിത്വം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഒരു കാര്യം നമ്മള്‍ ആസ്വദിച്ചു ചെയ്യുകയാണെങ്കില്‍ നമുക്ക് യാതൊരുവിധ സമ്മര്‍ദ്ദവുമുണ്ടാവില്ല. ജിങ്കാന്‍ കൂട്ടിച്ചേര്‍ത്തു. 2014ല്‍ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ അഭിമാനം തോന്നി. വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ ടീമിന് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

കളത്തിന് പുറത്തും അകത്തും കേരള ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും അകമഴിഞ്ഞ നന്ദിയുണ്ട്. ഈ സീസണില്‍ കപ്പെടുക്കാനുള്ള കഠിന പ്രയത്‌നം ടീ്മില്‍ നിന്നും ആരാധകര്‍ക്ക് ഉറപ്പ് തരുന്നതായും ജിങ്കാന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ