രണ്ടു വര്‍ഷം കൂടി കരാര്‍ നല്‍കാന്‍ ശമ്പളം വെട്ടിക്കുറയ്ക്കണം ; അടുത്ത സീസണോടെ ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ വിടും

ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് വിടാനൊരുങ്ങി പോളണ്ടുതാരമായ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്്കി. അടുത്ത സീസണ്‍ അവസാനിക്കുന്നതോടെ താരവുമായുള്ള ക്ലബ്ബിന്റെ കരാര്‍ പൂര്‍ത്തിയാകുകയും ജര്‍മ്മന്‍താരം ക്ലബ്ബ് വിടുകയും ചെയ്യുമെന്നാണ് പുതിയ വിവരം. ബയേണുമായുള്ള ലെവന്‍ഡോസ്‌കിയുടെ കരാര്‍ ചര്‍ച്ചകള്‍ ഇപ്പോഴും എവിടെയുമെത്താതെ നില്‍ക്കുകയാണ്.

നിലവിലെ താരത്തിന്റെ ഫോം വെച്ച് താരവുമായി രണ്ടു വര്‍ഷത്തേക്ക് കൂടി കരാറിന് ക്ലബ്ബിന് താല്‍പ്പര്യമുണ്ട്്. എന്നാല്‍ ശമ്പളം കുറയ്‌ക്കേണ്ടി വരുമെന്നതാണ് തടസ്സമായി നില്‍ക്കുന്നത്. 30 കഴിഞ്ഞ താരങ്ങളുമായി ക്ലബ്ബ് സാധാരണഗതിയില്‍ ദീര്‍ഘകാല കരാര്‍ വെയ്ക്കാറില്ല. എന്നാല്‍ 33 കാരനായ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളടിമികവില്‍ ടീമിന് ഇപ്പോഴും വിശ്വാസമുണ്ട്.

സീസണില്‍ 28 ലീഗ് ഗോളുകള്‍ അടക്കം 33 മത്സരങ്ങളില്‍ നിന്നും 36 ഗോളുകള്‍ താരം ഇതിനകം നേടിയിട്ടുണ്ട്. മുപ്പതു കഴിഞ്ഞ താരങ്ങള്‍ക്ക് സാധാരണയായി ഒരു വര്‍ഷമാണ് ബയേണ്‍ മ്യൂണിക്ക് കരാര്‍ പുതുക്കി നല്‍കാറുള്ളത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് വേണ്ടി പക്ഷേ രണ്ടു വര്‍ഷത്തെ കരാര്‍ നല്‍കാന്‍ ബയേണ്‍ തയ്യാറാണ്. ്എന്നാല്‍ ടീം വെച്ചിരിക്കുന്ന നിബന്ധന താരത്തിന് സമ്മതമല്ല.

അതുകൊണ്ടു തന്നെ അടുത്ത സീസണ്‍ അവസാനിക്കുന്നതോടെ ബയേണ്‍ മ്യൂണിക്കുമായുള്ള കരാര്‍ പൂര്‍ത്തിയാകുന്ന താരത്തിന്റെ കരിയറില്‍ ഒരു വഴിത്തിരിവ് വരുന്ന സമ്മറില്‍ ഉണ്ടായേക്കാം. അതേസമയം ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന ലൂയിസ് സുവാരസിന്റെ പകരക്കാരനെ തേടുന്ന സ്പാനിഷ്‌ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന് താരത്തില്‍ കണ്ണുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ