ISL

ഇംഗ്ലീഷ് ക്ലബ് വാർത്തയിൽ പ്രതികരിച്ച് സഹൽ, എന്നെ കണ്ടെത്തിയത് അവർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ഇതിലും മികച്ച രീതിയിൽ കളിക്കാനാകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ്. അതിനായുള്ള കഠിനാധ്വാനം തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കായിക മാധ്യമമായ ദ ബ്രിജിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഹല്‍. വിദേശത്ത് പരിശീലനത്തിന് പോകുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോടും താരം പ്രതികരിച്ചു.

‘ക്ലബ് ചരിത്രത്തിലെ റ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞു പോയത്.നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു എനിക്ക് .സഹ താരങ്ങളും കോച്ചും പിന്തുണച്ചു ,അതുകൊണ്ട് എന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ സാധിച്ചു. അടുത്ത സീസണിലും മെച്ചപ്പെട്ട പ്രകടനം തുടരും, നന്നായി അധ്വാനിക്കും – താരം പറഞ്ഞു.

ഒപ്പം ഫൈനലുമായി ബന്ധെപ്പറ്റും താരം സംസാരിച്ചു ” ഫൈനലിൽ തോറ്റത് ഇപ്പോളും ഓർക്കുമ്പോൾ നിരാശയാണ്. ബബ്ൾ ജീവിതം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. എങ്കിലും ചെറിയ നിമിഷങ്ങൾ ഞങ്ങൾ ആസ്വദിച്ചു” ഇംഗ്ലീഷ് ക്ലബ്ബിലേക്ക് കൂടുമാറും എന്ന വാർത്തയോട് പ്രതികരിച്ചത് ഇങ്ങനെ “കേരള ബ്ലാസ്റ്റേഴ്‌സാണ് എനിക്കെല്ലാം. സന്തോഷ് ട്രോഫിയിൽ നിന്ന് അവരാണ് എന്നെ കണ്ടെത്തിയത്. വലിയ കളിക്കാരനാക്കുന്നതിൽ ക്ലബ് ഏറെ സഹായിച്ചു. വിദേശത്ത് 2-3 ആഴ്ച പരിശീലനം കിട്ടുന്നത് ഗുണകരമാണ്. എന്നാൽ ഇപ്പോഴും ഞാനൊരു ബ്ലാസ്‌റ്റേഴ്‌സ് കളിക്കാരനാണ്”

സഹൽ നിറഞ്ഞാടിയ സീസണായിരുന്നു കടന്നുപോയത്. അതിനാൽ തന്റെ ഫൈനലിൽ താരത്തിന്റെ അഭാവം നിഴലിച്ചു എന്ന് പറയാം

Latest Stories

'ഒടുവില്‍ ഒപ്പിട്ടു', പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍; ഇത് പിണറായി സർക്കാരിന്റെ വിജയം

രാമനും സീതയുമായി രൺബിറും സായ് പല്ലവിയും; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

T20 World Cup 2024: 'സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കരുത്'; തുറന്നടിച്ച് മുന്‍ താരം

58-ാം വയസിൽ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് സുനിത വില്യംസ്

ഇസ്രയേലിനെതിരെ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ചു; ഇന്ത്യന്‍ വംശജയെയും പാക്കിസ്ഥാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്ത് അമേരിക്ക; ഇരുവരെയും പുറത്താക്കി

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍