ബ്ലാസ്‌റ്റേഴ്‌സിലെ ഏറ്റവും വില പിടിച്ച താരമായി സഹല്‍, താരങ്ങളുടെ താരമൂല്യം ഇങ്ങനെ

ഐഎസ്എല്‍ അരങ്ങേറ്റ സീസണില്‍ കാര്യമായ അവസരം കിട്ടാത്ത താരമായിരുന്നു മലയാളി കൂടിയായ സഹല്‍ അബ്ദുസമദ്. എന്നാല്‍ പരിമിതമായ അവസരങ്ങളില്‍ തന്റേതായ ശൈലിയിലൂടെ എതിരാളികളെ വിറപ്പിച്ച സഹല്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സിലെ ഏറ്റവും വിലപിടിപ്പുളള ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ്.

നിലവില്‍ 20000 പൗണ്ടാണ് (ഒരു കോടി 84 ലക്ഷം രൂപ) 22-കാരനായ സഹലിന്റെ താരമൂല്യമായി കണക്കാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സില്‍ ഏറ്റവും അധികം താരമൂല്യമുളള കളിയ്ക്കാരാനായി സഹല്‍ ഇതോടെ മാറി.

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിര താരം സന്ദേഷ് ജിങ്കന്റേയും താരമൂല്യവും 20000 യൂറോയാണ്. ഒരു സീസണ്‍ മുഴുവന്‍ പരിക്കറ്റ് പുറത്തിരിക്കേണ്ടി വന്നതാണ് ജിങ്കന് തിരിച്ചടിയായത്.

അതെസമയം മറ്റൊരു മലയാളി താരം പ്രശാന്തിന്റെ താരമൂല്യം 17500 പൗണ്ടാണ്. മുഹമ്മദ് റാക്കിബും ഇതേ താരമൂല്യമുളള താരമാണ്. ഒറ്റ സീസണ്‍ കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇഷ്ടതാരമായി മാറിയ ജെസലിന്റെ മൂല്യമാകട്ടെ 15000 പൗണ്ടാണ്. അരങ്ങേറ്റ സീസണില്‍ നിന്നും മൂന്നരട്ടി തുക വാഗ്ദാനം ചെയ്താണ് ജസലിനെ ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയത്.

ഹോളിചരണ്‍ നെസ്‌റി (12500 പൗണ്ട), ജാക്‌സണ്‍ സിംഗ് (12500 പൗണ്ട്), സാമുവല്‍ (10000 പൗണ്ട്), രാഹുല്‍ കെപി (10000 പൗണ്ട്) എന്നിങ്ങനെയാണ ബ്ലാസ്റ്റേഴ്‌സിലെ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ മൂല്യം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ