ഇന്റര്‍നെറ്റില്‍ റോണോ മാനിയ; മെസിയെ മറികടന്ന് പുതു റെക്കോഡ്

ഫുട്‌ബോള്‍ കളത്തില്‍ റെക്കോഡുകള്‍ ഏറെയുണ്ട് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍. ഇന്റര്‍നെറ്റില്‍ റെക്കോഡ് തീര്‍ക്കുന്നതിലും ക്രിസ്റ്റ്യാനോ പിന്നിലല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ രണ്ടാംവരവ് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചപ്പോള്‍ തകര്‍ന്നത് കളത്തിലെ പ്രധാന പ്രതിയോഗിയായ അര്‍ജന്റൈന്‍ തുറുപ്പുചീട്ട് ലയണല്‍ മെസിയുടെ പേരിലെ നേട്ടം.

ക്രിസ്റ്റ്യാനോയുമായി കരാറിലെത്തിയത് അറിയിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന് ലഭിച്ചത് റെക്കോഡ് ലൈക്കുകള്‍. 12,907,022 പേരാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. കായിക രംഗത്തെ ഒരു ടീമിന്റെ പോസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്ന ലൈക്കുകളുടെ കാര്യത്തില്‍ പുതിയ റെക്കോഡായും അതുമാറി. മെസിയുടെ പിഎസ്ജി പ്രവേശനം അറിയിച്ചുള്ള പോസ്റ്റിന്റെ (7,819,089 ലൈക്കുകള്‍) റെക്കോഡ് അതോടെ പഴങ്കഥയായി.

അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത ഫോട്ടോയ്ക്കുള്ള റെക്കോഡ് കോപ്പ അമേരിക്ക ട്രോഫിക്കൊപ്പമുള്ള മെസിയുടെ ചിത്രത്തിന് തന്നെയാണ്. 21,935,273 പേരാണ് മെസിച്ചിത്രത്തിന് ലൈക്കടിച്ചത്. അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ക്രിസ്റ്റ്യാനോ ഷെയര്‍ ചെയ്ത ഫോട്ടോ രണ്ടാം സ്ഥാനത്തുണ്ട്. 19,878,717 ലൈക്കുകള്‍ ക്രിസ്റ്റ്യാനോ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് ലഭിച്ചിരുന്നു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി