ലാലീഗയില്‍ റയല്‍ മാഡ്രിഡിന്റെ ഒന്നൊന്നര തിരിച്ചുവരവ്: ഡിപ്പോര്‍ട്ടീവോയെ തോല്‍പ്പിച്ചത് ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്ക്: ഇരട്ട ഗോളുകളുമായി റൊണാഡോയും ബെയ്‌ലും

ലാലീഗയില്‍ തിരിച്ചടി നേരിട്ട് വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്ന റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോയ്‌ക്കെതിരേ അമ്പരപ്പിക്കുന്ന ജയം സ്വന്തമാക്കി. ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോയെ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ മുക്കിയത്. നാച്ചോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗെരത് ബെയ്ല്‍ എന്നിവര്‍ മാഡ്രിഡിനായി ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ലൂക്കാ മോഡ്രിച്ചും ലക്ഷ്യം കണ്ടു.

അഡ്രിയാന്‍ ലോപ്പസാണ് ഡിപ്പോര്‍ട്ടീവോയുടെ ഗോള്‍ നേടിയത്. മത്സരത്തില്‍ ആദ്യം ഗോള്‍ വഴങ്ങിയ റയല്‍ മാഡ്രിഡ് പിന്നീട് ഡിപ്പോര്‍ട്ടീവോ പോസ്റ്റില്‍ ഗോളുകള്‍ നിറക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡോയും ബെയ്‌ലും ഫോമിലേക്കെത്തിയതാണ് റയല്‍ മാഡ്രിഡിന്റെ ജയത്തില്‍ നിര്‍ണായകമായത്.

തുടര്‍ സമനിലകളും തോല്‍വികളുമായി നട്ടം തിരിഞ്ഞിരുന്ന റയല്‍ മാഡ്രിഡിന് ഇന്നത്തെ ഉഗ്രന്‍ ജയം പുതിയ ആത്മവിശ്വാസം നല്‍കും. മത്സരത്തില്‍ റൊണാള്‍ഡോയുടെ മുഖത്തിന് പരിക്കേറ്റു.

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോ തൃപ്തനല്ലെന്നും മാനേജ്‌മെന്റുമായി പ്രശ്‌നത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട് താരം മാനേജ്‌മെന്റുമായി ഉടക്കിലാണെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇരട്ട ഗോളിലൂടെ റൊണാള്‍ഡോ വീണ്ടും ഫോമിലേക്കുയര്‍ന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്