ചെൽസി ആരാധകർക്ക് നിരാശയില്ല, ഇത് കൊണ്ടാണ് റയൽ മികച്ച ടീമായത്

ഇതാണ് ഫുട്ബോൾ, ചിലപ്പോൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ സംഭവിക്കും ചിലപ്പോൾ ആഗ്രഹിക്കാത്തതും. ഇഷ്ട്ട ടീം നല്ല കളി കളിച്ചിട്ടാണ് തോൽക്കുന്നത് എങ്കിൽ അതിനെ പോസിറ്റീവായി കാണുന്ന ഫുട്ബോൾ ആരാധകരുണ്ട്, ആ രീതിയിൽ ചിന്തിച്ചാൽ ചെൽസി ആരാധകർക്ക് നിരാശയില്ല.”പൊരുതി തൊട്ടാൽ പോട്ടെ എന്ന് അവർ വെക്കും” . ഇന്നലെ ചാമ്പ്യൻസ് ലീഗിൽ മാഡ്രിഡും ചെൽസിയും രണ്ടാം പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ആരാധകർ സാക്ഷ്യം വഹിച്ചത് സമീപകാലത്ത് നടന്ന ഏറ്റവും ത്രില്ലിംഗ് ആയിട്ടുള്ള മത്സരത്തിനാണ് . 120 മിനുട്ടോളം നീണ്ട പോരാട്ടത്തിന് ഒടുവിൽ റയൽ മാഡ്രിഡ് സെമിയിലേക്ക് മാർച്ച് ചെയ്യുന്നതാണ് ബെർണബെയുവിൽ കണ്ടത്. 3-1ന്റെ ആദ്യ പാദ അഡ്വാന്റേജുമായി ഇറങ്ങിയ റയൽ മാഡ്രിഡിഡിനെ ചെൽസി വിറപ്പിച്ചു. മത്സരം 3-2ന് ചെൽസി ജയിക്കുകയും ചെയ്തു. എങ്കിലും 5-4ന്റെ അഗ്രിഗേറ്റ് സ്കോറിൽ റയൽ മാഡ്രിഡ് സെമി ഉറപ്പിച്ചു.

സ്വന്തം ഗ്രൗണ്ടിൽ വന്ന് ചെൽസി തങ്ങളെ തോൽപ്പിക്കില്ല എന്നൊരു അമിതമായ ആത്മവിശ്വാസം മാഡ്രിഡ് ടീമിനുണ്ടായിരുന്നു .അതിന്റെ പണി മാഡ്രിഡിന് കിട്ടി, ചെൽസി 15ആം മിനുട്ടിൽ ലീഡ് എടുത്തു. വെർണറിന്റെ പാസിൽ നിന്ന് മേസൺ മൗണ്ടിന്റെ സ്ട്രൈക്കിനൊപ്പം കോർതുവ ചാടി നോക്കിയെങ്കിൽ പന്ത് തൊടാൻ പോലും ആയില്ല. ചെൽസി 1-0. അഗ്രിഗേറ്റിൽ 2-3. ഇത് പണിയാകും എന്ന് മനസിലാക്കിയ മാഡ്രിഡ് പ്രതിരോധിക്കാൻ തുടങ്ങിയപ്പോൾ രണ്ടാം പകുതിയിൽ ചെൽസി അടുത്ത വെടി പൊട്ടിച്ചു. 51ആം മിനുട്ടിൽ ഡിഫൻഡറായ റൂദിഗറിന്റെ സ്ട്രൈക്കിൽ നിന്ന് ചെൽസി രണ്ടാം ഗോളും നേടി. മാഡ്രിഡ് നിശബ്ദമായി. ചെൽസി 2-0. അഗ്രിഗേറ്റ് 3-3. തുടർച്ചയായ അറ്റാക്കിനൊടുവിൽ 76ആം മിനുട്ടിൽ ചെൽസി അവർ അർഹിച്ച മൂന്നാം ഗോൾ നേടി. കൊവാചിചിന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് വെർണർ തകർപ്പൻ ഗോൾ നേടി, സ്കോർ 3-0. അഗ്രിഗേറ്റ് സ്കോറിൽ 4-3. അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാൻ.

മാഡ്രിഡ് എന്തുകൊണ്ടാണ് തങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായതെന്ന് അടയാളപ്പെടുത്തുന്ന പ്രകടനമാണ് പിന്നീട് നടത്തിയത്. മജീഷ്യൻ ലൂകാ മോഡ്രിചിന്റെ തകർപ്പൻ പാസ് സ്വീകരിച്ച റോഡ്രിഗോയുടെ ഫിനിഷ് . റയലിന് ഒരു ഗോൾ. സ്കോർ 1-3. അഗ്രിഗേറ്റിൽ 4-4. ളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

നിശ്ചിത സമയത്ത് വിജയികളെ കണ്ടെത്താൻ സാധിക്കാത്തതിനാൽ കാളി അധിക സമയത്തേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ റയലിന്റെ വിശ്വസ്ത കൂട്ടുകെട്ടായ വിനീഷ്യസും ബെൻസീമയും ഒരുമിച്ചു. 96ആം മിനുട്ടിൽ ഇടതുവിങ്ങിലൂടെ വന്ന് വിനീഷ്യസ് നൽകിയ ക്രോസ് ബെൻസീമ കൃത്യമായി ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. സ്കോർ 2-3 അഗ്രിഗേറ്റിൽ റയലിന് അനുകൂലമായി 5-4.

ലീഡ് നിലനിർത്തുക എന്ന കർമം നന്നായി ചെയ്യുക എന്നതായിരുന്നു മാഡ്രിഡിന്റെ അടുത്ത ലക്‌ഷ്യം,അതവർ ഭംഗിയായി ചെയ്തു .ഫുട്ബോൾ ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധികാത്ത ഒരു മത്സരമായി മാറി രണ്ട് ടീമുകളുടെയും പോരാട്ടം

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍