"ലൂക്ക എന്റെ ഉറ്റസുഹൃത്ത്"; മോഡ്രിച്ചിനെ കുറിച്ച് റൊണാൾഡോ പറയുന്നത് ഇങ്ങനെ

ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരം ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ഫുട്ബോൾ യാത്രയിൽ ഒരുപാട് റെക്കോഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റൊണാൾഡോ. ഇന്നലെ നടന്ന നേഷൻസ് ലീഗിൽ ക്രൊയേഷ്യയ്‌ക്കെതിരെ കരുത്തരായ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. മത്സരത്തിൽ റൊണാൾഡോ ഗോൾ സ്വന്തമാക്കിയതോടെ ഫുട്ബോളിൽ 900 ഗോളുകൾ സ്വന്തമാക്കിയ ആദ്യ താരം എന്ന റെക്കോർഡ് അദ്ദേഹത്തിന് ലഭിച്ചു.

റയൽ മാഡ്രിഡിൽ വെച്ച് ഒരുമിച്ച് കളിച്ച താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലൂക്ക മോഡ്രിച്ചും. ഇന്നലെ നടന്ന മത്സരത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. സീനിയർ താരങ്ങളെ ഒരിക്കൽകൂടി കളിക്കളത്തിൽ കാണാൻ സാധിച്ചെന്ന സന്തോഷത്തിലായിരുന്നു കാണികൾ. ഇതിനെ കുറിച്ച് ക്രിസ്റ്റ്യാനോ ചില കാര്യങ്ങൾ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത് ഇങ്ങനെ:

“ലൂക്കയും ഞാനും സുഹൃത്തുക്കളാണ്. അദ്ദേഹം ഇപ്പോഴും കളിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഒരു മികച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് എതിരെയും ക്രൊയേഷ്യക്കെതിരെയും കളിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന ഒരു കാര്യമാണ്. മോഡ്രിച്ചും ഞാനും ഇപ്പോഴും മികച്ച രൂപത്തിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഞങ്ങൾ ഇനിയും കളി തുടരും “ റൊണാൾഡോ പറഞ്ഞു.

ഇനി അടുത്ത മത്സരത്തിൽ പോർച്ചുഗൽ സ്കോട്ട്ലാന്റിനെയാണ് നേരിടുക. ക്രിസ്റ്റ്യാനോ റൊണാൾഡോ ആ മത്സരത്തിലും തന്റെ ഗോൾ വേട്ട തുടരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ