പൂനെയിലെ ചത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന മത്സരത്തില്‍ റഫറി പൂനെയുടെ കോച്ചിന് ചുവപ്പ് കാര്‍ഡ് നല്കി. പൂനെയുടെ കോച്ച് റാങ്കോ പോപോവിച് റഫറിയോട് ദേഷ്യപ്പെട്ട് സംസാരിച്ചതിനാണ് ചുവപ്പ് കാര്‍ഡ്. ഇനി മത്സരത്തില്‍ കോച്ചിനു ടീമംഗങ്ങള്‍ക്ക് നിര്‍ദേശം നല്കാന് സാധിക്കില്ല.
ആദ്യ പകുതിയില്‍ പുണെ സിറ്റിയും ബ്ലാസ്റ്റേഴസും വിരസമായ മത്സരമാണ് കാഴ്ച്ചവെച്ചത്. ഇരുടീമുകളും ഗോള്‍ നേടാതെയാണ് ആദ്യ പകുതി അവസാനിച്ചത്
ആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയം കൂടിയേ തീരൂ. ഐഎസ്എല്ലില്‍ നിലനില്പിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് പോരാടുന്നത്. പക്ഷേ അതിന്റെ വീര്യം ടീം ഇതു വരെ കളത്തില്‍ പ്രകടിപ്പിക്കാത്തത് ആരാധകരെ നിരാശപ്പെടുത്തി.