പുതുച്ചേരിയെയും തുരത്തി; കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

ആധികാരിക ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കടന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന പ്രാഥമിക റൗണ്ടിലെ മൂന്നാം മത്സരത്തില്‍ പുതുച്ചേരിയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് കേരളത്തിന്റെ മുന്നേറ്റം. നേരത്തെ, ലക്ഷദ്വീപിനെയും ആന്‍ഡമാന്‍ നിക്കോബാറിനെയും കേരളം വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയിരുന്നു.

താരതമ്യേന ഭേദപ്പെട്ട എതിരാളികളായ പുതുച്ചേരിയെ കളിയുടെ സമസ്ത തലങ്ങളിലും പിന്തള്ളിയാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് ടിക്കറ്റെടുത്ത്. ഇരു പകുതികളിലുമായാണ് കേരളത്തിന്റെ ഗോളുകള്‍ വന്നത്.

നിജോ ഗില്‍ബര്‍ട്ട് (21-ാം മിനിറ്റ്) പെനല്‍റ്റിയിലൂടെ കേരളത്തിന്റെ സ്‌കോറിംഗിന് തുടക്കമിട്ടു. അര്‍ജുന്‍ ജയരാജ്, നൗഫല്‍, ബുജൈര്‍ എന്നിവര്‍ കേരളത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ആന്‍സണിന്റെ വകയായിരുന്നു പുതുച്ചേരിയുടെ ഏക ഗോള്‍.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി