പ്രീമിയര്‍ ലീഗ്;സിറ്റി കുതിപ്പ് തുടരുന്നു, ഹാരി കെയ്‌നു ഹാട്രിക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ബണ്‍ലിയെ 3-0 ന് തകര്‍ത്തു. ക്ലബ്ബിന്റെ സൂപ്പര്‍ താരം ഹാരി കെയ്‌ന്റെ ഹാട്രിക്ക് മികവിലാണ് ടോട്ടനട്ടിന്റെ തകര്‍പ്പന്‍ ജയം. 2017ല്‍ 36-ാം ലീഗ് ഗോള്‍ കുറിച്ച കെയ്ന്‍ ഒരു കലണ്ടര്‍ വര്‍ഷം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ അലന്‍ ഷിയറര്‍ക്കൊപ്പമെത്തി.

ടോട്ടനത്തിന്റെ ആദ്യ എവെ വിജയമാണ് ബണ്‍ലിയെക്കെതിരെ ക്ലബ് സ്വന്തമാക്കിയത്. ഏഴാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി കിക്കിലൂടെയാണ് കെയ്ന്‍ തുടങ്ങുകയായിരുന്നു. 69-ാം മിനിറ്റില്‍ കെയ്ന്‍ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. 79-ാം മിനിറ്റില്‍ ഹാട്രിക്കും പൂര്‍ത്തിയാക്കി.

അതേസമയം മറ്റൊരു മത്സരത്തില്‍ ബോണ്‍മൗത്തിനെ 4-0 ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ലീഗിലെ മുന്നേറ്റം തുടരുകയാണ്. സിറ്റിയുടെ തുടര്‍ച്ചയായ 17-ാം ജയമാണിത്. രണ്ടാം സ്ഥാനത്തുള്ള മാ?ഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയോട് സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്ത് സിറ്റിക്ക് 13 പോയിന്റ് ലീഡായി. മൂന്നാം സ്ഥാനത്തുള്ള ചെല്‍സി എവര്‍ട്ടനുമായി ഗോളില്ലാതെ പിരിഞ്ഞു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും