ഖത്തറിലെ ഫുട്‌ബോള്‍ ലോക കപ്പിന് നമ്മുടെ ബൈജൂസ് ആപ്പും ; സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ പങ്കാളിത്തം

ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് എന്തു കാര്യമെന്ന് ചോദിക്കുന്നവരാണ് ഭൂരിപക്ഷം വിദേശികളും. എന്നാല്‍ ഇത്തവണ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യയുടെ സാന്നിദ്ധ്യവും ഉണ്ടാകും. വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാ സ്ഥാപനം ബൈജൂസ് ആപ്പ് 2022 ഖത്തര്‍ ലോകകപ്പില്‍ സ്‌പോണ്‍സറായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സപോണ്‍സര്‍ഷിപ്പ് ഇതിനകം നേടിയിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സോക്കര്‍ മേഖലയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണ് ഇത്.

ബംഗലുരു അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്‌പോണ്‍സര്‍ഷിപ്പ് കരാറിന്റെ തുക സംബന്ധിച്ച വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കായികവേദിയേയും വിദ്യാഭ്യാസത്തെയും സമ്മേളിപ്പിച്ച്് ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നത് അന്തസ്സായി കരുതുന്നതായി ബൈജൂസിന്റെ നിര്‍മ്മാതാവും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

സാമൂഹ്യ ഇടപെടലുകളിലൂടെ ലോകത്തുടനീളമുള്ള യുവാക്കളെ ശാക്തീകരിക്കുന്ന ബൈജുസ് പോലെയുള്ള കമ്പനിയുമായി സഹകരിക്കുന്നത് സന്തോഷകരമാണെന്ന് ഫിഫയുടെ സിസിഒ കേ മഡാത്തിയും വ്യക്തമാക്കിയിട്ടുണ്ട്. ബൈജൂസിന് പുറമേ ചൊവ്വാഴ്ച സിംഗപ്പര്‍ൂ കമ്പനിയായ ക്രിപ്‌റ്റോ.കോമുമായും സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഫിഫ ഒപ്പുവെച്ചിരുന്നു.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!