കപ്പടിച്ചാലും ഇല്ലെങ്കിലും ഓഗ്‌ബെച്ചേ ഹൈദരാബാദ് വിട്ടേക്കും; താരത്തെ സ്വന്തമാക്കാന്‍ പണച്ചാക്കുമായി വമ്പന്മാര്‍

ബാര്‍ത്തലോമ്യു ഒഗ്‌ബെച്ചെ എന്ന നൈജീരിയക്കാരന്‍ എന്താണെന്ന് കളിക്കാന്‍ വന്ന ആദ്യ സീസണില്‍ തന്നെ ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ക്ലബ്ബുകള്‍ തിരിച്ചറിഞ്ഞു. അര്‍ദ്ധാവസരം പോലും സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന ഓഗ്ബച്ചേയ്ക്ക് ഈ സീസണില്‍ ലീഗിലെ എക്കാലത്തെയും ഏറ്റവും വലിയ സീസണ്‍ ഗോള്‍ വേട്ടക്കാരന്‍ കോറോയെ മറികടക്കാന്‍ ഒരു ഗോള്‍ കൂടി മതി. എന്നാല്‍ അടുത്ത സീസണ്‍ താരം ഹൈദരാബാദില്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഐ എസ് എല്ലിലെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായ ഒഗ്‌ബെച്ചെയെ സ്വന്തമാക്കാന്‍ എടികെ മോഹന്‍ ബഗാനാണ് രംഗത്തുള്ളത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരങ്ങളെ തന്നെ ഓരോ സീസണിലും എത്തിക്കുന്ന എടികെ ഓഗ്‌ബെച്ചേയിലും കണ്ണു വെച്ചിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മാസ്മരിക റെക്കോര്‍ഡാണ് ഒഗ്‌ബെച്ചെക്ക് അവകാശപ്പെടാനുള്ളത്. 2018-19 സീസണ്‍ മുതല്‍ തുടര്‍ച്ചയായി നാല് ഐ എസ് എല്ലുകള്‍ കളിച്ച ഈ മുപ്പത്തിയേഴുകാരന്‍, 75 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളും, 7 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

പണം വാരിയെറിഞ്ഞ് കളികാരെ സ്വന്തമാക്കുന്നതിന് യാതൊരു മടിയും കാണിക്കാത്ത ക്ലബ്ബാണ് എടികെ മോഹന്‍ ബഗാന്‍. അത് കൊണ്ടു തന്നെ ഒഗ്‌ബെച്ചെ അടുത്ത സീസണില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബിലെത്താനുള്ള സാധ്യതകളും കൂടുതലാണ്. അതേസമയം താരത്തെ ഹൈദരാബാദ് തടഞ്ഞു വെയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ ഓഗ്‌ബെച്ചേയെ സ്വന്തമാക്കാന്‍ എത്ര വേണമെങ്കിലും മുടക്കാന്‍ തയ്യാറായിട്ടാണ് കൊല്‍ക്കത്ത നില്‍ക്കുന്നത്. ഈ സീസണില്‍ ഇതിനോടകം കളിച്ച 18 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളും ഒരു അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇക്കുറി ഐ എസ് എല്ലിലെ ഗോള്‍ഡന്‍ ബൂട്ട് താരം നേടും.

2018-19 സീസണില്‍ നോര്‍ത്തീസ്റ്റ് യുണൈറ്റഡിനായി കളിച്ചു കൊണ്ട് ഐ എസ് എല്ലില്‍ അരങ്ങേറിയത്. കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ് സി ക്ലബ്ബുകള്‍ക്കായും കളിച്ചു. ഈ സീസണില്‍ ഹൈദരാബാദ് എഫ് സിയിലെത്തിയ ഒഗ്‌ബെച്ചെ ഐ എസ് എല്ലില്‍ കളിച്ച എല്ലാ സീസണുകളിലും ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്