ബ്ലാസ്‌റ്റേഴ്‌സ് മുടക്കിയത് കോടികള്‍, നിഷു കുമാര്‍ ഇനി ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം

ബംഗളൂരു എഫ്‌സി പ്രതിരോധ താരം നിഷു കുമാറിനായി ബ്ലാസ്‌റ്റേഴ്‌സ് മുടക്കിയത് അഞ്ച് കോടി രൂപ. നാല് വര്‍ഷത്തേയ്ക്കാണ് ബ്ലാസ്റ്റേഴ്‌സുമായി നിഷുകുമാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം എന്ന നേട്ടം നിഷുകുമാര്‍ സ്വന്തമാക്കി. നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന സന്ദേഷ് ജിങ്കനായിരുന്നു വിലയേറിയ ഇന്ത്യന്‍ താരം. 2017-ല്‍ ജിങ്കനുമായി 3.8 കോടി രൂപയ്ക്കാണ് നാല് വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരുന്നത്.

സന്ദേഷ് ജിങ്കന്‍ ബ്ലാസ്റ്റേഴ്സ് വിട്ട പശ്ചാത്തലത്തില്‍ നിഷു കുമാര്‍ സ്വന്തം നിരയിലുളളതാണ് മഞ്ഞപ്പടയുടെ ഏറ്റവും വലിയ ആശ്വാസം. 22-കാരനായ നിഷു കുമാര്‍ ബംഗളൂരുവിനായി കഴിഞ്ഞ അഞ്ച് സീസണുകളിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

2015-ലാണ് നിഷു കുമാര്‍ ബെംഗളൂരു എഫ്.സിയിലെത്തുന്നത്. പരിശീലകന്‍ കുവാഡ്രറ്റിന്റെ വിശ്വസ്ത താരമായ നിഷു, അവസാന രണ്ട് ഐ.എസ്.എല്ലുകളില്‍ 36 മത്സരങ്ങളില്‍ അവരുടെ ആദ്യ ഇലവനില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. ടീമിനായി രണ്ട് ഗോളുകളും നിഷുകുമാര്‍ നേടിയിട്ടുണ്ട്. അടുത്തിടെ ദേശീയ ടീമിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.

ബംഗളൂരു എഫ്.സിയുമായുള്ള കരാര്‍ അവസാനിക്കുന്ന താരത്തിന് സ്വന്തം ടീമില്‍ നിന്നടക്കം മൂന്നോളം ക്ലബ്ബുകളില്‍ നിന്ന് ഓഫറെത്തിയിരുന്നുവെങ്കിലും താരം കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Latest Stories

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം