പുതിയ പരിശീലകന്‍ സാവിക്കും പഴയ സഹതാരങ്ങള്‍ക്കുമൊപ്പം ; ബാഴ്‌സയിലേക്ക് മടങ്ങിവന്ന് മെസ്സി

ഫ്രഞ്ച്ക്ലബ്ബ് പിഎസ്ജിയിലേക്ക് പുതിയ സീസണില്‍ ചേക്കേറിയെങ്കിലും സൂപ്പര്‍താരം ലിയോണേല്‍ മെസ്സി ബാഴ്‌സയിലേക്ക് മടങ്ങിവന്നു. കഴിഞ്ഞ ദിവസം ബാഴ്‌സിലോണയിലേക്ക് മടങ്ങിവന്ന മെസ്സി പഴയ സഹതാരവും പുതിയ പരിശീലകനുമായ സായി ഉള്‍പ്പെടെയുള്ള താരങ്ങളുമായി സംഗമിച്ചു.

നിലവില്‍ ബാഴ്സലോണ പരിശീലകനും തന്റെ മുന്‍ സഹതാരവുമായി സാവിയുടെ നാല്‍പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്നതിനു വേണ്ടിയാണ് താരം ബാഴ്സലോണ നഗരത്തലെത്തിയത്. അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടിയതിനെ തുടര്‍ന്ന് മെസിയെ വരുന്ന യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീം സ്‌ക്വാഡില്‍ നിന്നും സ്‌കലോണി ഒഴിവാക്കിയിരുന്നു.

ഒഴിവുദിവസം ലഭിച്ചതു കൊണ്ടാണ് താരം പഴയ സഹതാരത്തിന് വേണ്ടി സമയം കണ്ടെത്തിയത്. മെസിക്കു പുറമെ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, ജോര്‍ദി ആല്‍ബ എന്നിവരും എത്തിയിരുന്നു. ബാഴ്സലോണയിലേക്കുള്ള മെസിയുടെ തിരിച്ചുവരവും ക്ലബിന്റെ പരിശീലകനായ സാവിയുടെ ജന്മദിനത്തില്‍ പങ്കെടുത്തതുമെല്ലാം ആരാധകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. കോവിഡ് ബാധിതനായ മെസി ഒരു മാസത്തിനു ശേഷം റീംസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ പിഎസ്ജിയുടെ സ്‌ക്വാഡില്‍ തിരിച്ചെത്തിയിരുന്നു.

ബാഴ്‌സിലോണയുടെ മുന്‍ മിഡ്ഫീല്‍ഡര്‍ ജനറലായ സാവി ഈ സീസണ്‍ പകുതിയോടെയാണ് ടീമിന്റെ പരിശീലകനായി എത്തിയത്. ലാലിഗയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഗ്‌ളാമര്‍ ടീമിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കുകയാണ് സാവിയുടെ പ്രധാന ചുമതല. ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ നിന്നും നേരത്തെ പുറത്തായ ബാഴ്സക്ക് ഇനി ആകെ യൂറോപ്പ ലീഗ് കിരീടം മാത്രമേ പ്രതീക്ഷിക്കാനുള്ളൂ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ