മുംബൈ സിറ്റി പുതിയ ഗോളടി യന്ത്രത്തെ ഇറക്കുന്നു; കഴിഞ്ഞ സീസണിലെ സൂപ്പര്‍ താരം ചാമ്പ്യന്മാരെ രക്ഷിക്കുമോ?

ചാമ്പ്യന്‍പട്ടവും എഎഫ്‌സി യോഗ്യതയും കൈവിട്ടുപോകാതിരിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ നിലവിലെ ചാമ്പ്യ ന്മാരായ മുംബൈസിറ്റി പുതിയ ഗോളടിയന്ത്രത്തെ ഇറക്കുന്നു. കഴിഞ്ഞ സീസണില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ കേരളാബ്‌ളാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെയുള്ളവരെ പൊട്ടിച്ച ഗോളടി വീരനെ ജനുവരി ട്രാന്‍സ്ഫറില്‍ ടീമില്‍ എത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സി യുടെ മുന്നേറ്റനിരയില്‍ ഗോളടിച്ചുകൂട്ടിയ ബ്രസീലിയന്‍ താരം ഡീഗോ മൗറീഷ്യോയെയാണ് മുംബൈസിറ്റി ഒപ്പം കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒഡീഷയ്ക്കായി 20 കളിയില്‍ നിന്നും 12 ഗോളുകള്‍ അടിക്കുകയും രണ്ട് അസിസ്റ്റുകള്‍ നടത്തുകയും ചെയ്ത താരമാണ് ഡീഗോ മൗറീഷ്യോ.

ഖത്തറിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ ഷഹാനിയയില്‍ നിന്നുമാണ് താരത്തിന്റെ വരവ്. ഖത്തര്‍ ക്ലബ്ബിനായി ഒമ്പതു കളിയില്‍ എട്ടു ഗോളുകള്‍ അടിച്ചാണ് ഇന്ത്യന്‍ ലീഗില്‍ എത്തുന്നത്. ഹൃസ്വകാലത്തേക്ക് വായ്പാ അടിസ്ഥാനത്തില്‍ എത്തുന്ന താരം ഇനിയുള്ള മത്സരങ്ങളില്‍ കളിക്കും. ഈ സീസണ്‍ കളിക്കാനായി ലോണില്‍ മുംബൈ കൊണ്ടുവന്ന മുന്നേറ്റക്കാരനായ മറ്റൊരു ബ്രസീലിയന്‍ താരം യിഗോര്‍ കട്ടാട്ടുവിനെ മാതൃക്ലബ്ബ് മധുരേരയ്ക്ക് മടക്കിനല്‍കിയാണ് മൗറീഷ്യോയെ കരാര്‍ ചെയ്തിരിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ