ഐ-ലീഗില്‍ ഒത്തുകളി? ഗുരുതര വെളിപ്പെടുത്തലുമായി ക്ലബ്ബ് ഉടമ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പച്ച പടിച്ചു വരുമ്പോള്‍ രണ്ടാം സ്ഥാനത്തായ ഐ ലീഗിന് വീണ്ടും തിരിച്ചടി.മിനര്‍വ പഞ്ചാബിന്റെ രണ്ട് താരങ്ങളെ ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ട് രണ്ട് പേര്‍ സമീപിച്ചതായി ക്ലബ്ബ് ഉടമ രഞ്ജിത് ബജാജ് ട്വീറ്റ് ചെയ്തു. 30 ലക്ഷം രൂപയാണ് ഒത്തുകളിക്കാന്‍ താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതെന്നും ബജാജ് പറുന്നു.

താരങ്ങളെ ഒത്തുകളിക്കാന്‍ പണം വാഗ്ദാനം ചെയ്ത് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടുമായി ടീമിലെ രണ്ട് താരങ്ങള്‍ തന്നെ സമീപിച്ചുവെന്ന് പറഞ്ഞാണ് ബജാജ് ട്വീറ്റ് ചെയ്തത്്. അതേസമയം, മെസേജ് ആരയച്ചതാണെന്ന് വ്യക്തമല്ല. ടീമിലെ താരങ്ങളുടെ പേര് വെളിപ്പെടുത്താതിരുന്ന ബജാജ് ഒരാളെ ഫോണിലും ഒരാളെ ഫെയ്‌സ്ബുക്ക് വഴിയുമാണ് ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടത്.

ഇക്കാര്യം ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെയും എ.എഫ്.സിയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. എല്ലാവരും ജാഗ്രതയിലായിരിക്കണമെന്നും ആരും ഒത്തുകളിയുടെ കെണിയില്‍ വീണുപോകരുതെന്നും രഞ്ജിത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഇത്തരം വ്യക്തികളുടെ ലക്ഷ്യം നടപ്പിലാകില്ലെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും രഞ്ജിത് പറയുന്നു.

നിലവില്‍ ഐ ലീഗ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മിനര്‍വ പഞ്ചാബിന്റെ താരങ്ങളെ ഒത്തുകളിക്ക് സമീപിച്ചത് ഗുരതര പ്രശ്‌നമാണെന്നാണ് വിലയിരുത്തലുകള്‍. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് മിനര്‍വ പഞ്ചാബിനുള്ളത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി