ഗോളടിയില്‍ ഇതിഹാസത്തെ മറികടന്ന് മെസി; റെക്കോഡ് ബുക്കിന് പുതിയ താളുകള്‍ (വീഡിയോ)

സമകാലിക ഫുട്‌ബോളിലെ അര്‍ജന്റൈന്‍ പ്രതിഭ ലയണല്‍ മെസി റെക്കോഡുകളുടെ കളിത്തോഴനാണ്. ബൊളീവിയക്കെതിരായ ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ ഹാട്രിക്കുമായി കസറിയ മെസിയുടെ പേരില്‍ പുതിയൊരു നേട്ടം എഴുതപ്പെട്ടു. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനെന്ന പെരുമയാണ് മെസിക്ക് വന്നുചേര്‍ന്നത്. ഇക്കാര്യത്തില്‍ മെസി പിന്തള്ളിയത് ബ്രസീലിയന്‍ ഇതിഹാസം പെലെയെ.

ലോക കപ്പ് ഫുട്‌ബോള്‍ തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 14, 64, 88 മിനിറ്റുകളിലാണ് മെസി ബൊളീവിയയുടെ വലകുലുക്കിയത്. ഹാട്രിക്ക് നേട്ടത്തോടെ മെസിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി ഉയര്‍ന്നു. ഇതോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകളുള്ള ലാറ്റിനമേരിക്കന്‍ താരമെന്ന പെലെയുടെ (77) റെക്കോഡ് പഴങ്കഥയായി.

മെസിയുടെ മികവില്‍ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ജയിച്ച അര്‍ജന്റീന ലോക കപ്പ് യോഗ്യതയ്ക്ക് ഒരു ചുവടുകൂടി അടുത്തിട്ടുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീനയ്ക്ക് 18 പോയിന്റായി. 24 പോയിന്റുള്ള ബ്രസീലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ