മെസി കരയുന്നത് കണ്ട് വിങ്ങിപ്പൊട്ടുന്ന ഫോട്ടോഗ്രാഫര്‍; വൈറലായ ചിത്രത്തിന് പിന്നില്‍

ബാഴ്‌സലോണ ആരാധകരോടും സഹതാരങ്ങളോയും ക്ലബ്ബ് അധികൃതരോടും യാത്ര പറയാന്‍ ഉദ്ദേശിച്ചുള്ള വാര്‍ത്താസമ്മേളനത്തിന് വിതുമ്പലോടെയാണ് സൂപ്പര്‍ താരം ലയണല്‍ മെസി എത്തിയത്. കരച്ചിലടക്കാനാകാതെ പൊട്ടിക്കരയുന്ന മെസിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഇതോടൊപ്പം മെസിയുടെ കരച്ചില്‍ കണ്ട് അവിടെ ഉണ്ടായിരുന്ന ഒരു ക്യാമറാമാന്‍ കരയുന്നുവെന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

എന്നാല്‍ ഈ ചിത്രം മെസിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്നുള്ളതല്ല എന്നതാണ് സത്യം. ഇറാഖുകാരനായ മുഹമ്മദ് അല്‍ അസാവിയാണ് ചിത്രത്തില്‍ കാണുന്ന ഫോട്ടോഗ്രാഫര്‍. 2019ല്‍ ഖത്തറിനോട് തോറ്റ് ഇറാഖ് എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്തായപ്പോള്‍ മുഹമ്മദ് കരയുന്നതായിരുന്നു ചിത്രം.

2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഔട്ടായി ഇന്ത്യന്‍ താരം എം.എസ്. ധോണി പവലിയനലിലേക്ക് മടങ്ങുന്ന സംഭവത്തെ കോര്‍ത്തിണക്കിയും ചിത്രം മുമ്പ് പ്രചരിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ