മാഞ്ചസ്റ്ററിനെതിരെ മെസി അപ്രത്യക്ഷനായി പോകുമെന്ന്

ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരായ മെസി നേടിയ ഹാട്രിക്ക് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരുന്നല്ലോ. ഭൂരിപക്ഷം ഫുട്‌ബോള്‍ ആരാധകരും മെസിയുടെ പ്രകടനത്തെ വാഴ്ത്തിയെങ്കിലും അതില്‍ നിരാശയുളള ചിലര്‍ കൂടിയുണ്ടെന്നാണ് ഒരു സ്പാനിഷ് മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമായത്.

എല്‍ ചിരിഗുറ്റോ ടിവിയില്‍ മത്സരത്തിനു ശേഷം നടന്ന വിശകലനത്തിലാണ് തോമസ് റോന്‍സെരോയെന്ന ഫുട്‌ബോള്‍ നിരീക്ഷകന്‍ മെസിക്കെതിരെ ആഞ്ഞടിച്ചത്. റയല്‍ മാഡ്രിഡിനെ പിന്തുണയ്ക്കുന്ന ഫുട്‌ബോള്‍ നിരീക്ഷകനാണ് റോന്‍സെരോ.

റയല്‍ ബെറ്റിസിനെതിരായ മത്സരത്തിനു ശേഷം നടന്ന ചര്‍ച്ചകളില്‍ മെസിയുടെ പ്രകടനത്തെ അഭിനന്ദിക്കാതിരിക്കുക മാത്രമല്ല റോന്‍സെരോ ചെയ്തത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയടങ്ങുന്ന ബാഴ്‌സയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ റോമക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന്റെ ആവര്‍ത്തനം ഇത്തവണയുമുണ്ടാകുമെന്നാണ് റോന്‍സെരോ പറയുന്നത്. മത്സരത്തില്‍ മെസി അപ്രത്യക്ഷനാകുമെന്നും ഒരിക്കല്‍ കൂടി ബാഴ്‌സ തല കുനിച്ചു മടങ്ങുമെന്നും റോന്‍സെരോ ചര്‍ച്ചയില്‍ തുറന്നടിച്ചു.

പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിയെ ഞെട്ടിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വരുന്നതെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സക്കു തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ബാഴ്‌സക്കു ആശങ്കയായിട്ടുള്ളത് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള മെസിയുടെ മോശം പ്രകടനമാണ്. കഴിഞ്ഞ പതിനൊന്നു ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഗോള്‍ നേടാന്‍ മെസിക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ മികച്ച റെക്കോഡുള്ള മെസി ഇത്തവണ അതിനെ മറികടക്കുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം.

Latest Stories

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്