സര്‍പ്രൈസ് പ്രഖ്യാപനവുമായി ഗോവ, സിഫ്‌നിയോസ് 'ചതിച്ചത്' തന്നെ

ഐഎസ്എല്ലില്‍ വഞ്ചിക്കപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ദിവസങ്ങള്‍ക്കകം ഡച്ച് യുവതാരം മാര്‍ക്ക് സിഫ്‌നിയോസിനെ സ്വന്തമാക്കിയതായി എഫ്‌സി ഗോവ പ്രഖ്യാപിച്ചതോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് “വഞ്ചിക്കപ്പെട്ടതായി” ഏതാണ്ട് വ്യക്തമായത്.

സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സിഫ്‌നിയോസിനെ സ്വന്തമാക്കിയതായി എഫ്‌സി ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ഒരു സീസണില്‍ തന്നെ രണ്ട് ഐഎസ്എല്‍ ടീമുകളില്‍ കളിക്കുന്ന താരം എന്ന റെക്കോര്‍ഡ് സിഫ്‌നിയോസ് സ്വന്തമാക്കി.

ഗോവ ടീമിലുണ്ടായിരുന്ന സ്പാനിഷ് സ്ട്രൈക്കര്‍ അഡ്രിയാന്‍ കൊലുങ്കയെ പുറത്താക്കിയ സ്ഥാനത്തേക്കാണ് സിഫ്നിയോസിനെ എഫ്സി ഗോവ പരിഗണിച്ചത്. ലാസ് പാമസ്, റയല്‍ സരഗോസ, സ്പോര്‍ട്ടിങ് ഗിജോണ്‍, ഗറ്റാഫെ, ഗ്രാനഡ എന്നീ ക്ലബ്ബുകളില്‍ കളിപരിചയത്തോടെ എത്തിയ കൊലുങ്കയ്ക്ക് ഗോവയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

അതേസമയം, പരിശീലകന്‍ സെര്‍ജിയോ ലൊബേറയുമായുള്ള പ്രശ്നങ്ങളാണ് താരം ക്ലബ് വിടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊലുങ്ക പോയതോടെ വിദേശ താരത്തെ സ്വന്തമാക്കാനുള്ള അവസരം സിഫ്നിയോസിലൂടെ ഉപയോഗപ്പെടുത്തുകയായിരുന്നു ഗോവ .

കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ ഫോം കണ്ടെത്തിയ ചുരുക്കം ചില താരങ്ങളിലൊരാളായ 21കാരനായ സിഫ്നിയോസ് കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്. താരം ക്ലബ്ബ് വിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും നീക്കം ആരാധകരെ അമ്പരപ്പിച്ചിരുന്നു. നേരത്തെ സിഫ്നിയോസിന് പകരം കേരള ബ്ലാസ്റ്റേഴ്സ് ഐസ്ലാന്‍ഡ് താരം ഗുഡ്ജോണ്‍ ബാല്‍ഡ്വില്‍സണെ ടീമിലെടുത്തിരുന്നു.

Latest Stories

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ