അമ്പരപ്പിക്കുന്ന റെക്കോര്‍ഡിനൊപ്പം; ആര്‍ക്ക് തടുക്കാനാകും സിറ്റിയെ?

തുടര്‍ച്ചയായി ഏറ്റവുമധികം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വിജയിച്ചതിന്റെ ചരിത്രനേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. വെസ്റ്റ്ഹാമിനെതിരെ ഞായറാഴ്ച നേടിയ ജയത്തോടെയാണ് സിറ്റി ആ റെക്കോഡ് കൈപ്പിടിയിലാക്കിയത്.

സീസണിലെ തൂടര്‍ച്ചയായ 13-ാം ജയമാണ് സിറ്റിയുടേത്. ഇതോടെ ആഴ്‌സണലിന്റേയും ചെല്‍സിയുടേയും നേട്ടത്തിനൊപ്പമായിരിയ്ക്കുകയാണ് സിറ്റി.

ഒരു ഗോളിന് പിറകില്‍ പോയ ശേഷമാണ് സിറ്റി വെസ്റ്റ് ഹാമിനെതിരെ 2-1 ന്റെ ജയം സ്വന്തമാക്കിയത്. വെസ്റ്റ് ഹാമിനായി ഒഗ്‌ബോന ഗോള്‍ നേടിയപ്പോള്‍, സിറ്റിക്കായി ഒട്ടാമെന്‍ഡി, ഡേവിസ് സില്‍വ എന്നിവരാണ് ഗോള്‍ നേടിയത്. ജയത്തോടെ യുനൈറ്റഡുമായുള്ള പോയിന്റ് വിത്യാസം എട്ട് ആയി ഉയര്‍ത്താനും സിറ്റിക്കായി .

ഏതാനും മാറ്റങ്ങളുമായാണ് പെപ് ടീമിനെ ഇറക്കിയത്. ഡാനിലോ, മന്‍ഗാല, സാനെ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ കമ്പനി, ജിസൂസ്, ഫെര്‍ണാണ്ടിഞൊ, എന്നിവര്‍ക്ക് ഗാര്‍ഡിയോള് വിശ്രമം അനുവദിച്ചു.

ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റൈഡിനെതിരെ നടക്കുന്ന ഡര്‍ബിയാണ് സിറ്റിയുടെ അടുത്ത മത്സരം. 14 തുടര്‍ച്ചയായ വിജയം എന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഗാര്‍ഡിയോളയുടെ കുട്ടികള്‍ക്ക് കഴിയുമോ എന്ന് കാത്തിരിയ്ക്കുകയാണ് ഫുട്‌ബോള്‍ ലോകം.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ