അത് റോണാള്‍ഡോയുടെ തന്ത്രം മാത്രമെന്ന് യുണൈറ്റഡ്

ലാലിഗയില്‍ തോല്‍വികളില്‍ നട്ടംതിരിയുകയാണ് റയല്‍. ടീമിന്റെ കിരീട പ്രതീക്ഷ ഏകദേശം അസ്തമിച്ചുകഴിഞ്ഞു. അതിനിടയില്‍ റയലില്‍ നിന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ തന്റെ പഴയ തട്ടകമായ യുണൈറ്റഡിലേക്ക് പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇക്കാര്യം മറ്റൊരു തലത്തിലാണ് നോക്കികാണുന്നത്. റൊണാള്‍ഡോ തിരിച്ചെത്തുമെന്ന കാര്യത്തില്‍ യുണൈറ്റഡിന് ഉറപ്പൊന്നുമില്ല എന്നാണ് ഇ.എസ്.പി.എന്നില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിങ്കളാഴ്ച വന്ന പല മാധ്യമങ്ങളിലും സമ്മര്‍ വിന്റോയില്‍ താരം റയല്‍ വിട്ട് യുണൈറ്റഡിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുണൈറ്റഡ് സംശയിക്കുന്നത് ഇങ്ങനെ ഊഹാപോങ്ങള്‍ സൃഷ്ടിച്ച് റയലില്‍ സ്ഥാനം ഉറപ്പിക്കാനുള്ള താരത്തിന്റെ തന്ത്രമാണോ ഇതെന്നാണ്.

അതെസമയം റൊണാള്‍ഡോ ലക്ഷ്യമിട്ട് ഫ്രഞ്ച് ഭീമന്‍മാരായ പി.എസ്.ജിയും രംഗത്തുണ്ട് എന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ബാഴ്‌സയില്‍ നിന്നും ലോക റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലേക്കു കൂടുമാറിയ നെയ്മറുമായി റൊണാള്‍ഡോയെ കൈമാറ്റം ചെയ്യാന്‍ ലോസ് ബ്ലാങ്കോസ് മാനേജ്‌മെന്റ് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് തന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മോഹം റൊണാള്‍ഡോ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പി.എസ്.ജിയില്‍ നിന്ന് ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാറിനെ ബര്‍ണാബുവിലെത്തിക്കാന്‍ റയല്‍ പ്രസിഡന്റ് പെരസ്സിന് അതിയായ ആഗ്രഹമുണ്ടെന്ന് നേരത്തെ വ്യക്തമായതാണ്. റൊണാള്‍ഡോ പോയാലും ഭാവിയില്‍ റൊണാള്‍ഡോയേക്കാള്‍ പ്രായക്കുറവുള്ള നെയ്മര്‍ക്ക് ക്ലബ്ബിനായി കൂടുതല്‍ ചെയ്യാനാകും എന്നാണ് പെരസിന്റെ കണക്കുകൂട്ടലുകള്‍

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി