എക്കാലത്തും ഉറഗ്വായ്‌ക്ക് എതിരെ നിലപാട് എടുത്തു, മക്കളെ കാണാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്ക് എതിരെ ആഞ്ഞടിച്ച് സുവാരസ്

തന്റെ അവസാന ലോക കപ്പില്‍ ഉറഗ്വായ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ ആഞ്ഞടിച്ച് ലൂയി സുവാരസ്. ഉറഗ്വായ്‌ക്കെതിരെ പോര്‍ച്ചുഗലിന് തെറ്റായി പെനല്‍റ്റി അനുവദിച്ചുവെന്നും ഫിഫ എക്കാലത്തും ഉറഗ്വായ്‌ക്കെതിരെ നിലപാടെടുത്തിരുവെന്നും സുവാരസ് ആരോപിച്ചു.

‘നാലു ലോകകപ്പുകളില്‍ കളിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. പക്ഷേ, ഞാന്‍ ആലോചിക്കുന്നത് നാല് വയസ്സുകാരനായ മകനെപ്പറ്റിയാണ്. അവന്‍ സങ്കടത്തോടെ മടങ്ങേണ്ടി വന്നു.’

ഫിഫ എക്കാലത്തും ഉറഗ്വായ്‌ക്കെതിരെ നിലപാടെടുത്തു. ഘാനയ്‌ക്കെതിരെ 2-0 മുന്നിട്ടുനില്‍ക്കെ ജര്‍മന്‍ റഫറി ഡാനിയല്‍ സെയ്‌ബെര്‍ട്ട് യുറഗ്വായ്ക്ക് 2 പെനല്‍റ്റി നിഷേധിച്ചു. പോര്‍ച്ചുഗലിന് തെറ്റായി പെനല്‍റ്റി അനുവദിച്ചു- സുവാരസ് ആരോപിച്ചു.

ഘാനയോട് രണ്ട് ഗോളിന് ജയിച്ചിട്ടും ഉറഗ്വായ്ക്ക് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകേണ്ടി വരികയായിരുന്നു. ഗ്രൂപ്പ് ജിയില്‍ ഉറഗ്വായ്ക്കും ദക്ഷിണ കൊറിയയ്ക്കും തുല്യ പോയിന്റായിരുന്നെങ്കിലും കൂടുതല്‍ ഗോള്‍ നേടിയ കൊറിയ പ്രീക്വാര്‍ട്ടറിനു യോഗ്യത നേടുകയായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ