താരങ്ങളെ വിട്ടുതരൂ: ഐഎസ്എല്‍ ക്ലബുകളോട് അഭ്യര്‍ത്ഥനയുമായി സ്റ്റിമാക്

ദേശീയ ക്യാമ്പിനായി താരങ്ങളെ വിട്ടുനല്‍കണമെന്ന് ഐഎസ്എല്‍ ക്ലബുകളോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ ഫുട്ബാള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്. ഐ.എസ്.എല്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും മുംബൈ സിറ്റി എഫ്.സിയും താരങ്ങളെ വിട്ടുനല്‍കുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്റ്റിമാകിന്റെ അഭ്യര്‍ത്ഥന.

ഇന്ത്യന്‍ ഫുട്ബാള്‍ ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ്. ഒരു ഫുട്ബാള്‍ സംസ്‌കാരം സൃഷ്ടിക്കുന്നതിനും നമ്മുടെ ആത്യന്തിക ലക്ഷ്യങ്ങളിലേക്ക് അടുക്കുന്നതിനും ഏതാനും വര്‍ഷങ്ങളായി നമ്മള്‍ എല്ലാവരും കഠിനാധ്വാനത്തിലാണ്. നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് തുടരുകയും മുന്നോട്ടുപോകുകയും വേണം.

എല്ലാ ക്ലബുകളോടും നമ്മുടെ ദേശീയ ടീമുകളെ പിന്തുണക്കുന്നത് തുടരാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു, പ്രത്യേകിച്ച് ചില പ്രധാന ടൂര്‍ണമെന്റുകള്‍ നടക്കാനിരിക്കെ. ഏഷ്യയിലെയും ലോകത്തെയും ഫുട്ബാള്‍ ഭീമന്മാര്‍ക്കെതിരെ നമുക്ക് മികച്ച താരങ്ങളെ അണിനിരത്തണം- സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ സ്റ്റിമാക് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസ്, കിംഗ്‌സ് കപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍, ഏഷ്യാ കപ്പ് ഉള്‍പ്പെടെ നിര്‍ണായക ടൂര്‍ണമെന്റുകള്‍ നടക്കാനിരിക്കെ, ഹ്രസ്വ ക്യാമ്പുകള്‍കൊണ്ട് ഫലമില്ലെന്നും ദീര്‍ഘനാളത്തെ ക്യാമ്പുകളാണ് വേണ്ടതെന്നും സ്റ്റിമാക് പറയുന്നു. ആഗസ്റ്റ് 12നാണ് അണ്ടര്‍ 23 എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങളുടെ ക്യാമ്പ് ആരംഭിക്കുന്നത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും