നിര്‍ണായക മത്സരത്തില്‍ നിരാശപ്പെടുത്തുന്ന ലൈനപ്പ്; കിസീത്തോയും ബെര്‍ബയും റിനോയുമില്ല

ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. നാലാം ജയം ലക്ഷ്യം വെച്ചിരങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. മൂന്നു വിദേശ താരങ്ങള്‍ മാത്രമാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത് . അതേസമയം, പരുക്കിന്റെ പിടിയിലായ റിനോ ആന്റോയും സൂപ്പര്‍താരം ദിമിറ്റര്‍ ബെര്‍ബറ്റോവ് ഈ മത്സരത്തിലും കളിക്കുന്നില്ല. മലയാളി താരം കെ പ്രശാന്ത് ആദ്യ ഇലവനിലെത്തിയതാണ് ടീമിലെ പ്രധാനമാറ്റം.

വെസ് ബ്രൌണ്‍, ഇയാന്‍ ഹ്യൂം, കറേജ് പെക്കുസണ്‍ എന്നിവരാണ് ടീമിലെ വിദേശസാന്നിധ്യങ്ങള്‍. ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തിയ മുന്നേറ്റതാരം കരണ്‍ സാഹ്നി വീണ്ടും ടീമില്‍ ഇടംപിടിച്ചു. പുതുതായി ടീമിലെത്തിയ ഐസ്ലാന്‍ഡ് സ്‌ട്രൈക്കര്‍ ഗുഡ്‌ജോണ്‍ ബാല്‍ഡ്വില്‍സണ്‍ പകരക്കാരുടെ ലിസ്റ്റിലുണ്ട്. ഇന്ത്യന്‍ താരം സുഭാശിഷ് റോയിയാണ് ഡല്‍ഹിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാക്കുന്നത്. മധ്യനിരയില്‍ കറേജ് പെക്കൂസന്‍, മിലന്‍ സിങ്, ജാക്കിചന്ദ് സിങ്, സി.കെ. വിനീത് എന്നിവര്‍ അണിനിരക്കും. സന്ദേശ് ജിങ്കാന്‍, വെസ് ബ്രൗണ്‍, ലാല്‍റുവാത്താര എന്നിവര്‍ക്കൊപ്പം കെ.പ്രശാന്ത് പ്രതിരോധം കാക്കും. കരണ്‍ സാഹ്‌നിയാണ് ഇയാന്‍ ഹ്യൂമിനൊപ്പം മുന്നേറ്റത്തില്‍ കളിക്കുക.

ബ്ലാസ്റ്റേഴ്‌സ് ടീം: സുഭാശിഷ് റോയ് (ഗോള്‍കീപ്പര്‍), സന്ദേശ് ജിങ്കന്‍, വെസ് ബ്രൌണ്‍, ലാല്‍റുവാത്തര, മിലന്‍ സിംഗ്, കറേജ് പെക്കുസണ്‍, ജാക്കിചന്ദ് സിംഗ്, കെ പ്രശാന്ത്, സി കെ വിനീത്, കരണ്‍ സാഹ്നി, ഇയാന്‍ ഹ്യൂം.

ഡല്‍ഹി ഡൈനാമോസ് ആദ്യ ഇലവന്‍- അര്‍ണാബ് ദാസ് ശര്‍മ, പ്രതീക് ചൗധരി, പ്രീതം കോട്ടാല്‍, ഗബ്രിയേല്‍ സിസേറോ, ലാലിയന്‍സുവാല ചാങ്‌തെ, മൂണ്‍മുണ്‍ ലൂഗുന്‍, മത്തിയാസ് മിറാബാജെ, പൗളിനോ ഡയസ്, റോമിയോ ഫെര്‍ണാണ്ടസ്, സെയ്ത്യാസെന്‍ സിങ്, കാലു ഉച്ചെ.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്