'വിനീതും റിനോയും പുറത്തെടുത്തത് കളിക്കളത്തില്‍ കാണാന്‍ പാടില്ലാത്ത ശരീരഭാഷ' ആഞ്ഞടിച്ച് എന്‍എസ് മാധവന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ സികെ വിനീതിനും റിനോ ആന്റോയ്ക്കുമെതിരെ രൂക്ഷവിമര്‍ശവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഗോവയ്‌ക്കെതിരെയുളള മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം സികെ വിനീതും റിനോ ആന്റോയും പുറത്തെടുത്ത മദ്യപിക്കുന്നവരുടെ ശരീരഭാഷയിലുളള ആഹ്ലാദ പ്രകടനമാണ് എന്‍എസ് മാധവനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മുന്‍ കോച്ച് റെനെ മ്യൂലന്‍സ്റ്റീന് മറുപടിയായിട്ടാണ് സികെ വിനീതിന്റേയും റിനോ ആന്റോയും അത്തരത്തിലൊരു ആഹ്ലാദ പ്രകടനം നടത്തിയത്. മദ്യപിക്കുന്നവരുടെ ശരീര ഭാഷ ഫുട്‌ബോള്‍ കളത്തില്‍ കാണാന്‍ പാടില്ലാത്തതാണെന്നും കളികാണുന്ന കുട്ടികള്‍ക്ക് അത് നല്‍കുന്ന സന്ദേശം അത്ര നല്ലതല്ലെന്നും എന്‍എസ് മാധവന്‍ ചൂണ്ടികാണിക്കുന്നു. എന്‍എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെ.

“മുന്‍ കോച്ച് മ്യൂലെന്‍സ്റ്റീനിലുള്ള മറുപടി ജിംഗാന്‍ ചത്ത് കളിച്ച് നല്‍കുന്നത് കണ്ടു. റീനോവും വീനിതും പുറത്തെടുത്ത മദ്യപ്പിക്കുന്നവരുടെ ശരീരഭാഷ ഫുട്ബാള്‍ കളത്തില്‍ കാണാന്‍ പാടില്ലാത്തതായിരുന്നു. കളി കാണുന്ന കുട്ടികള്‍ക്ക് അത് നല്‍കുന്ന സന്ദേശം അത്ര നല്ലതല്ല”

ഗോള്‍ നേടിയ ശേഷം വലത്തെ കോര്‍ണര്‍ ഫല്‍ഗിനടുത്തേക്കു പോയ വിനീത് കുഴയുന്ന രീതിയില്‍ നടന്നു. ഓടിയെത്തിയ റിനോ ആന്റോയും വിനീതും കൈകോര്‍ത്ത് കുടിക്കുന്ന രീതിയില്‍ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് എന്‍എസ് മാധവന്റെ ട്വീറ്റ്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കെതിരെ മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ ആഞ്ഞടിച്ചിരുന്നു. ഗോവയോടെ 5-2ന് തോല്‍വി നേരിട്ട മത്സര ദിവസം പുലര്‍ച്ചെ 4 മണിവരെ ജിങ്കാന്‍ മദ്യപാനവുമായി ആഘോഷിക്കുകയായിരുന്നുവെന്നും, കാര്യപ്രാപ്തിയില്ലാത്ത മാനേജ്മെന്റാണ് ബ്ലാസ്റ്റേഴ്സിന്റേത് എന്നുമായിരുന്നു മ്യുലന്‍സ്റ്റീനിന്റെ വിമര്‍ശനം.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി