സെര്‍ബ് ചോര ബ്ലാസ്‌റ്റേഴ്‌സിനെ വിഴുങ്ങില്ല, മഞ്ഞപ്പടയുടെ നിറവും മാറില്ല

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് സുപ്രധാന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ പ്രചരിച്ചതിന് വിരുദ്ധമായി കേരള ബ്ലാസ്റ്റേഴ്‌സില്‍ വിദേശ നിക്ഷേപം തത്കാലമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയായി നിമ്മഗഡ്ഡ പ്രസാദ് തന്നെ തുടരും. സെര്‍ബിയയില്‍ നിന്നുള്ള ഫുട്‌ബോള്‍ നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടം അലസിപ്പിരിയുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയും മുദ്രയും മാറുമെന്ന അഭ്യൂഹങ്ങള്‍ക്കും അവസാനമായി. ബ്ലാസ്‌റ്റേഴ്‌സ് മഞ്ഞപ്പടായായി തന്നെ തുടരും.

നേരത്തെ സെര്‍ബിയിയിലെ പ്രധാന ക്ലബായ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡ് ആണ് ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഏതാനും സീസണുകളായി ബ്ലാസ്റ്റേഴ്സ് ഉടമ നിമ്മഗഡ്ഡ പ്രസാദും റെഡ്സ്റ്റാറുമായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. മുന്‍ പരിശീലകന്‍ എല്‍ഗോ ഷറ്റോരിയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയതും സെര്‍ബ് സംഘത്തില്‍ താത്പര്യ പ്രകാരമായിരുന്നു. ഷറ്റോരി തന്നെ ഇക്കാര്യം ഒരിക്കല്‍ തുറന്ന് പറയുന്നകയും ചെയ്തിരുന്നു.

സെര്‍ബിയയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ഇവിത്സ തോന്‍ചേവ് ആണു ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമയാകാന്‍ പോകുന്നയാളെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരന്നു. റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആണ് ഇവിത്സ.

Latest Stories

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ