സൂപ്പര്‍ താരം പുറത്ത്; ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി

കൊച്ചി: ഐഎസ്എല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ ജംഷഡ്പൂര്‍ എഫ്‌സിയ്‌ക്കെതിരെ മത്സരത്തില്‍ കൡച്ചേക്കില്ല. ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂളസ്റ്റീന്‍ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു.

അതെ,സമയം ബ്രൗണിന്റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. എടികെ കൊല്‍ക്കത്തക്കെതിരായ ആദ്യ മത്സരത്തിലും വെസ് ബ്രൗണ്‍ കളിച്ചിരുന്നില്ല.

നാല് മാസം നീണ്ട സീസണ്‍ മുന്നില്‍ നില്‍ക്കേ വെസ് ബ്രൗണിന്റെ പരിക്കിന്റെ കാര്യത്തില്‍ ടീം ആതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. ബ്രൗണിന്റെ പരിക്ക് പൂര്‍ണ്ണമായും ഭേദമാകുംവരെ കാത്തിരിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

ബ്രൗണിന്റെ ശാരീരികക്ഷമത ടീം പരിശോധിക്കുന്നതായും കളിക്കാനാകുമോ എന്ന് തീരുമാനിക്കേണ്ടത് താരമാണെന്നും പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ വ്യക്തമാക്കി. ബൗണ്‍ പരിശീലനം ആരംഭിച്ചതായും റെനെ കൂട്ടിച്ചേര്‍ത്തു.

പ്രതിരോധത്തില്‍ സന്തോഷ് ജിങ്കനും പെസികും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനാല്‍ വെസ് ബ്രൗണിനെ കളിപ്പിച്ച് ഭാഗ്യപരീക്ഷണത്തിന് ബ്ലാസ്റ്റേഴ്‌സ് മുതിരില്ല.

Latest Stories

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!