ജഴ്‌സി ഊരിയുള്ള ആഘോഷം പാളി; ഗോളില്ലാതെ ഇളിഭ്യനായ ക്രിസ്റ്റ്യാനോയ്ക്ക് മഞ്ഞ കാര്‍ഡ് സമ്മാനം

ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ യുവന്റസിന്റെ സീസണിലെ ആദ്യ മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനായി ഇഞ്ചുറി ടൈമില്‍ വല കുലുക്കിയെങ്കിലും വാര്‍, ഗോള്‍ നിഷേധിച്ചു. അതിനകം ഗോള്‍ ഉറപ്പിച്ച ക്രിസ്റ്റ്യാനോ ജഴ്‌സി ഊരി മസില്‍ പെരുപ്പിച്ച് ആഘോഷം നടത്തിയിരുന്നു. വാര്‍ തീരുമാനം വന്നതോടെ നിരാശനായ സിആര്‍ 7ന് മഞ്ഞ കാര്‍ഡും ലഭിച്ചു.

ഉദിനീസിനെതിരായ മത്സരത്തില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ക്രിസ്റ്റ്യാനോ സൈഡ് ബെഞ്ചിലിരുന്നത്. രണ്ടാം പകുതിയില്‍ ആല്‍വാരോ മൊറാട്ടയ്ക്ക് പകരക്കാരനായി ക്രിസ്റ്റ്യാനോ കളത്തിലെത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍വീതം അടിച്ച് സമനില പാലിച്ചു. എന്നാല്‍ 94-ാം മിനിറ്റില്‍ ഫെഡറിക്കോ ചിയേസയുടെ ക്രോസില്‍ ഹെഡ്ഡറിലൂടെ റോണോ ഉദിനീസിന്റെ വലയില്‍ പന്തെത്തിച്ചു.

വിജയ ഗോളില്‍ മതിമറന്ന ക്രിസ്റ്റ്യാനോ ജഴ്‌സി ഊരി സഹതാരങ്ങള്‍ക്കൊപ്പം ട്രേഡ്മാര്‍ക്ക് ആഘോഷവും നടത്തി. പക്ഷേ, വാര്‍ പരിശോധനയില്‍ ക്രിസ്റ്റ്യാനോ ഓഫ് സൈഡാണെന്ന് തെളിഞ്ഞതോടെ റഫറി ഗോള്‍ നിരാകരിച്ചു. ഞെട്ടലോടെയാണ് ക്രിസ്റ്റ്യാനോ തീരുമാനത്തെ സ്വീകരിച്ചത്. ചമ്മിയ ചിരിയോടെ സഹതാരമായ പൗളോ ഡൈബാലയുടെ പിന്നില്‍ പതുങ്ങി നിന്ന ക്രിസ്റ്റ്യാനോ പതിയെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു. ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ നിഷേധിച്ച റഫറിയുടെ തീരുമാനത്തെ ആരാധകര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി