മലപ്പുറത്ത് ഓട്ടോയില്‍ കറങ്ങി ഡേവിഡ് ജെയിംസ്; അമ്പരന്ന് ആരാധകര്‍; വീഡിയോ വൈറല്‍

റെനെ മ്യൂലന്‍സ്റ്റീന് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് കപ്പിത്താനായി ചുമതലയേറ്റ ശേഷം വമ്പന്‍ മുന്നേറ്റമാണ് ടീം നടത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി രണ്ട് എവേ മത്സരങ്ങളില്‍ ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ജെയിംസിന്റെ കീഴില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. കാര്യങ്ങളെല്ലാം ആരാധകര്‍ പ്രതീക്ഷിച്ച പോലെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഡേവിഡ് ജെയിംസ് മലപ്പുറത്ത് ഒരു ഓട്ടോയില്‍ വന്നിറങ്ങുന്ന വീഡിയോയാണ് കിടിലന്‍ ബിജിഎമ്മും മറ്റും നല്‍കി റോസ്ലാന്‍ഡ് പട്ടര്‍കുളം എന്ന യൂട്യൂബ് ചാനല്‍ പുറത്തിറക്കിയിരിക്കുന്നത്. മലപ്പുറം രജിസ്‌ട്രേഷനിലുള്ള ഓട്ടോയാണ് വീഡിയോയില്‍ കാണുന്നത്. അതേസമയം, ജെയിംസ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ സീസണിലെത്തിയപ്പോള്‍ എടുത്ത വീഡിയോ ആണിതെന്നും പറയപ്പെടുന്നു. എന്തായാലും മലപ്പുറം ട്രോള്‍ പേജ് ഈ വീഡിയോ അടിസ്ഥാനമാക്കി ഒരു ട്രോളും തയാറാക്കി. ഇതോടെ ഫുട്ബോള്‍ ഭ്രാന്തന്‍മാരായ മലപ്പുറത്തുകാര്‍ വീഡിയോ ഏറ്റെടുത്തു.

https://www.youtube.com/watch?time_continue=35&v=KYqv98Pzv-k

നരസിംഹം സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗും ഗ്രേറ്റ് ഫാദറിന്റെ പശ്ചാത്തല സംഗീതവുമാണ് ജയിംസിന്റെ വീഡിയോയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്