വിയര്‍ത്ത് മുഷിഞ്ഞ ജേഴ്‌സി പിന്നെ എന്ത് ചെയ്യണം; കനേലോ അല്‍വാരസിനെ തള്ളി മെസിയെ പിന്തുണച്ച് മെക്‌സിക്കന്‍ നായകന്‍

ജേഴ്സി നിലത്തിട്ട് ചവിട്ടിയെന്ന വിവാദത്തില്‍ ലയണല്‍ മെസിക്ക് പിന്തുണയുമായി മെക്സിക്കന്‍ ക്യാപ്റ്റന്‍ ആന്ദ്രെ ഗ്വര്‍ദാദോ. വിയര്‍ത്ത് നനഞ്ഞ ജേഴ്സി നിലത്തിടുന്നത് പതിവാണെന്നും ഡ്രസിംഗ് റൂമില്‍ എന്താണ് സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സര്‍ കനേലോ അല്‍വാരസിന് അറിയില്ലെന്നും ഗ്വര്‍ദാദോ പറഞ്ഞു.

ആ ജേഴ്സി എന്റേതായിരുന്നു. മെസ്സിയുമായി കൈമാറ്റം ചെയ്തതാണ്. ഡ്രസിംഗ് റൂം എന്താണെന്ന് കനേലോ അല്‍വാരസിന് അറിയില്ല. ഇത് വളരെ ബാലിശമായാണ് എനിക്ക് തോന്നുന്നത്. വിയര്‍പ്പ് പറ്റി നനഞ്ഞ ജേഴ്സി അത് എതിരാളിയുടേയോ, സ്വന്തം ജേഴ്സിയോ ആകട്ടെ നിലത്തിടുന്നതാണ് പതിവ് ആന്ദ്രെ ഗ്വര്‍ദാദോ പറഞ്ഞു.

അര്‍ജന്റീന- മെക്‌സിക്കോ മത്സരത്തിന് പിന്നാലെ മെസ്സിക്കെതിരേ ഭീഷണിയുമായി അല്‍വാരസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഗ്വര്‍ദാദോയുടെ പ്രതികരണം. മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും മെസി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു ആരോപണം.

ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചാണ് കനേലോ അല്‍വാരസ് ആരോപണവുമായി രംഗത്തെത്തിയത്. മെസി തന്റെ കണ്‍മുമ്പില്‍ വന്ന് പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോളൂ എന്നാണ് അല്‍വാരസ് പറഞ്ഞത്. മെസിക്ക് എതിരെ ഭീക്ഷണി സന്ദേശം മുഴക്കിയതിന് ലോകത്തിന്റെ പല കോണില്‍ നിന്നും വിമര്‍ശനം ബോക്സര്‍ കേട്ടിരുന്നു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും