ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് രണ്ടുപേര്‍ കൂടി പുറത്ത് പോകുന്നു

മാര്‍ക്ക് സിഫ്നിയോസിന് പുറകെ മറ്റ് രണ്ട് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന് സൂചന. . ക്ലബ്ബിലെ രണ്ട് വിദേശതാരങ്ങളും സിഫ്‌നിയോസിനു പിന്നാലെ പുറത്തുപോവുന്നവെന്ന് സൂചനകള്‍.

ഏറെ പ്രതീക്ഷകളുമായി എത്തി മികച്ച പ്രകടനം നടത്താതെ ആരാധകരെ നിരാശരാക്കിയ മുന്‍ മാഞ്ചസ്റ്റര്‍ താരം ദിമിറ്റര്‍ ബെര്‍ബറ്റോവുമായുള്ള കരാര്‍ ടീം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. പരിക്കില്‍ വലയുന്ന താരത്തെ മാറ്റി പകരം പുതിയൊരു വിദേശ താരത്തെ ടീമിലെത്തിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം. പരിക്കിന്റെ പിടിയിലുള്ള മറ്റൊരു വിദേശതാരത്തിന്റെ പേരും പുറത്തുപോകാനിടയുള്ള കളിക്കാരുടെ പേരുകളില്‍ കേള്‍ക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്സ് പരിക്കേറ്റ വിദേശ കളിക്കാരെ ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണായ സാഹചര്യത്തില്ാണ് ബ്ലാസ്റ്റേഴ്സ് ഒഴിവാക്കാനൊരുങ്ങുന്നത്. ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണ്‍ ആയതിനാല്‍ പുതിയ വിദേശതാരങ്ങളെ ടീമിലെത്തിക്കാന്‍ അവസരവുമുണ്ട്. ജനുവരി 15 മുതല്‍ ഫെബ്രുവരി 16 വരെയാണ് ഇതിനുള്ള സമയം.പുതിയ കളിക്കാരെ എത്തിച്ച് ടീമിനെ ഉടച്ചുവാര്‍ക്കാനാണ്് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.

സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന് മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. നിലവില്‍ പോയന്റ് പട്ടികയില്‍ ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ