പ്രിയ ഇവാന്‍, നിങ്ങള്‍ തന്നെയാണ് ശരി.., നിങ്ങള്‍ മാത്രമാണ് ശരി..; ചില കണ്ണുകള്‍ തുറപ്പിക്കാന്‍ വലിയ കലഹങ്ങളും പ്രതിഷേധങ്ങളും ആവശ്യമായി വരും

ഇവാന്‍ വുകോമനോവിച്ച് എന്ന പരിശീലകനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിറഞ്ഞ അഭിമാനമാണ് തോന്നുന്നത്. ഇവാന്‍ കൈക്കൊണ്ട തീരുമാനത്തിന്റെ പേരില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി സംഭവിച്ചു. ഒരുപക്ഷേ മഞ്ഞപ്പടയ്ക്ക് വലിയ ശിക്ഷയും ലഭിച്ചേക്കാം. എങ്കിലും ഇവാനെയും ബ്ലാസ്റ്റേഴ്‌സിനെയും നിരുപാധികം പിന്തുണയ്ക്കാന്‍ തന്നെയാണ് തീരുമാനം.

ഇവാന്‍ ചെയ്തത് എന്താണ്?

നമ്മുടെ കോച്ച് നെറികേടിനെതിരെ പ്രതിഷേധിച്ചു. അന്തസ്സോടെ നിലപാട് ഉയര്‍ത്തിപ്പിടിച്ചു. ആത്മാഭിമാനം സംരക്ഷിച്ചു. ഈ വക കാര്യങ്ങളെല്ലാം ഒരു കളിയുടെ റിസല്‍ട്ടിനേക്കാള്‍ വലുതാണ്. അതുകൊണ്ട് ഇവാന്‍ പ്രശംസ അര്‍ഹിക്കുന്നു. സുനില്‍ ഛേത്രി ഫ്രീകിക്ക് പായിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ ഒട്ടും തന്നെ തയ്യാറെടുത്തിരുന്നില്ല. ഗോള്‍കീപ്പര്‍ ശരിയായ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഛേത്രി ആ അവസരം മുതലെടുത്ത് വല കുലുക്കി.

തന്റെ ഗോളിനെക്കുറിച്ചുള്ള സാങ്കേതികമായ ന്യായീകരണങ്ങള്‍ ഛേത്രിയ്ക്ക് നിരത്താവുന്നതാണ്. അദ്ദേഹത്തിന് ക്വിക് ഫ്രീ കിക്കിനെക്കുറിച്ച് വാചാലനാകാം. റഫറിയുടെ സമ്മതം ചോദിച്ചിട്ടാണ് കിക്ക് എടുത്തത് എന്ന് വാദിക്കാം. പക്ഷേ ആ ഗോളില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല.

പണ്ട് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെതിരെ അണ്ടര്‍ ആം ബോളിങ്ങിലൂടെ ടൂര്‍ണ്ണമെന്റ് ജയിച്ചിട്ടുണ്ട്. അക്കാലത്ത് അണ്ടര്‍ ആം ബോളിങ്ങ് ക്രിക്കറ്റില്‍ നിയമവിധേയമായിരുന്നു. ഓസീസ് നായകന്‍ ഗ്രെഗ് ചാപ്പല്‍ നിയമത്തിലെ പഴുത് ഉപയോഗപ്പെടുത്തി കളി ജയിച്ചു. പക്ഷേ ഗ്രെഗ് ചാപ്പലിന്റെ സഹോദരനായ ഇയാന്‍ ചാപ്പല്‍ പോലും ആ വിജയത്തെ തള്ളിപ്പറയുകയാണ് ചെയ്തത്!
കാരണമെന്താണ്? കളിയില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് അത്രയേറെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയില്‍ ഫുട്‌ബോളിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല എന്ന് സുനില്‍ ഛേത്രി പലതവണ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഛേത്രി നേടിയ ഗോള്‍ ഒരു നല്ല മാതൃകയാണോ? ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ തളര്‍ത്തുകയല്ലേ ചെയ്യുക? കളി ബഹിഷ്‌കരിച്ച ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം അപക്വമായി എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അത്തരക്കാര്‍ ഒരു കാര്യം മനസ്സിലാക്കണം. സ്‌പോര്‍ട്‌സില്‍ ആനന്ദത്തിനുമാത്രമല്ല,പ്രതിഷേധത്തിനും ഇടമുണ്ട്.

വര്‍ണ്ണവെറിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വലന്‍സിയ,ജര്‍മ്മനി മുതലായ ടീമുകള്‍ ഫുട്‌ബോള്‍ മൈതാനത്തില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ സ്വന്തം മോഹന്‍ ബഗാന്‍ പോലും പണ്ട് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അര്‍ജ്ജുന രണതുംഗ എന്ന ക്യാപ്റ്റന്‍ അധികാരികളോട് കലഹിച്ചതുമൂലമാണ് മുത്തയ്യ മുരളീധരന്‍ ഇതിഹാസതുല്യനായ ബോളറായി മാറിയത്. അമ്പയര്‍ക്കെതിരെ പ്രതിഷേധിക്കുന്ന ടെന്നീസ് താരങ്ങളെയും നമുക്ക് പരിചയമുണ്ട്.

അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന ആഫ്രിക്കക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ കായികലോകം കണ്ണുനീര്‍ പൊഴിച്ചിരുന്നു. കളി തുടങ്ങുന്നതിനുമുമ്പ് മുട്ടുകുത്തി നിന്ന് കറുത്ത വര്‍ഗ്ഗക്കാരോട് ഐക്യപ്പെടുന്ന സ്‌പോര്‍ട്‌സ് താരങ്ങളെ നാം പതിവായി കാണുന്നതല്ലേ? ഈ സാഹചര്യത്തില്‍ എന്തിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണത്തെ എതിര്‍ക്കുന്നത്?

ഐ.എസ്.എല്ലിലെ റഫറീയിങ്ങ് ഒരുപാട് മെച്ചപ്പെടാനുണ്ട്. ചില കണ്ണുകള്‍ തുറപ്പിക്കാന്‍ വലിയ കലഹങ്ങളും പ്രതിഷേധങ്ങളും ആവശ്യമായി വരും. ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം നാളെ വിപ്ലവം സൃഷ്ടിച്ചേക്കാം. ഒരുപാട് ടീമുകള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചേക്കാം.
പ്രിയ ഇവാന്‍,നിങ്ങള്‍ തന്നെയാണ് ശരി. നിങ്ങള്‍ മാത്രമാണ് ശരി..

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ