തോറ്റിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസ വാര്‍ത്ത

ഐ.എസ്.എല്ലില്‍ ജംഷഡ്പൂരിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസ വാര്‍ത്ത. കഴിഞ്ഞ വാരത്തെ ഗോള്‍ ഓഫ് ദ വീക്ക് അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഗോളാണ്.

ഡല്‍ഹിയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍ ഹ്യൂം നേടി ഗോളാണ് ഗോള്‍ ഓഫ് ദ വീക്കായി തെരഞ്ഞെടുത്തത്. എടികെ യ്‌ക്കെതിരെ ചെന്നൈയുടെ ഗ്രിഗറി നെല്‍സണ്‍ നേടിയ ഗോള്‍,ഗോവയുടെ ലാന്‍സറോട്ടെയുടെ ഗോള്‍ എന്നിവയെ ബഹുദൂരം പിന്നിലാക്കിയാണ് ഹ്യൂമിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആരാധകര്‍ക്കിടെ നടത്തിയ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോളേതെന്ന് കണ്ടത്തിയത്.

മാര്‍ക്ക് സിഫ്‌നിയോസ്, സി കെ വിനീത് എന്നിവരാണ് ഈ സീസണില്‍ ഇതിന് മുന്‍പ് ഗോള്‍ ഓഫ് ദി വീക്ക് പുരസ്‌കാരം നേടിയിട്ടുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍.

ബ്ലാസ്റ്റേഴ്‌സിനായി നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇയാന്‍ ഹ്യൂം കളിക്കുന്നത്. സീസണില്‍ ഇതുവരെ ഇയാന്‍ ഹ്യൂം നേടിയത് നാല് ഗോളുകളാണ്. ഐഎസ്എല്ലില്‍ നിരവധി റെക്കോര്‍ഡുകളും ഹ്യൂമിന്റെ പേരിലുണ്ട്.

ഐഎസ്എല്ലില്‍ ഏറ്റവും അധികം മത്സരം കളിച്ച താരം, ഐഎസ്എല്ലില്‍ മൂന്ന് ഹാട്രിക്ക് സ്വന്തമാക്കിയിട്ടുളള താരം തുടങ്ങിയവയാണ് ഹ്യൂം സ്വന്തമാക്കിയിട്ടുളള പ്രധാന റെക്കോര്‍ഡുകള്‍.

https://www.facebook.com/keralablasters/photos/a.1462324337386889.1073741828.1449851708634152/2003512269934757/?type=3&theater

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്