99 രൂപയുടെ ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്നത് 3000-ത്തിനും 2000-ത്തിനും, കൂടുതലും ഈ പണി ചെയ്യുന്നത് മലയാളികള്‍ തന്നെ!

കുഞ്ഞാലി അനസ്

സത്യം പറഞ്ഞാല്‍ മഞ്ഞപട ഫാന്‍സിനു കര്‍മ കിട്ടിയതാണെന്ന് പറയേണ്ടി വരും…. ടിക്കറ്റ് എടുക്കാന്‍ ഓണ്‍ലൈനില്‍ തപ്പിയാല്‍ സോള്‍ഡ് ഔട്ട്.. എന്തും വരട്ടെ ഗോവയില്‍ മലയാളികള്‍ ആരെങ്കിലും ടികെറ്റ് തരാതിരിക്കില്ല എന്ന വിശ്വാസത്തോടെ വണ്ടി കയറി.. അവിടെ ചെന്നപ്പോ മലയാളികള്‍ തന്നെ നമ്മളെ മൂഞ്ചിക്കുന്ന അവസ്ഥ.. 99 രൂപയുടെ ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്നത് 3000 നും 2000നുമൊക്കെ.. കൂടുതലും കോഴിക്കോട് കാസര്‍കോട് മലപ്പുറം ഒക്കെ ഉള്ള ആളുകള്‍ ആണ് ഈ പണി ചെയ്യുന്നത്..

സത്യമാണ് പ്രേത്യേകം ആരെയും അറിഞ്ഞുകൊണ്ട് പറയുന്നതല്ല.. അ ക്യാഷ് കൊടുത്തു കൊറേ പാവങ്ങള്‍ വഞ്ചിക്കപ്പെട്ടിട്ടുമുണ്ട്.. ഞങ്ങള്‍ അങ്ങനെ അന്വേഷിച്ചു അന്വേഷിച്ചു അവസാനം എറണാകുളം ഭാഗത്തുള്ള ഒരാളെ കണ്ടുമുട്ടി.. അങ്ങനെ ടിക്കറ്റ് ഫ്രീ ആയി കിട്ടി.. അകത്തു കയറിയപ്പോ അതിലും വലിയ തമാശ.. ഫുള്‍ സോള്‍ഡ് ഔട്ട് ആയ ഗാലറിയില്‍ 50% സീറ്റിലും ആളില്ല അപ്പൊ ആ ടിക്കറ്റ് ഒക്കെ എവിടെ പോയാവോ..

ഇനി മഞ്ഞപ്പടയിലേക്ക് വരാം.. കളി തുടങ്ങുന്നതിനു മുന്നേ ഹൈദരാബാദ് ടീം വാമപ്പ് ചെയ്യുന്നതുമുതല്‍ തുടങ്ങി.. ‘ഫക്ക് ഓഫ് ഹൈദരാബാദ് വിളി’.. കൂട്ടത്തില്‍ കുറച്ചു റഫറിക്കും കൊടുത്തു.. പക്ഷെ ആ വിളി കളിയുടെ 88 മിനിറ്റ് വരെ നീണ്ടു നിന്നൊള്ളു.. മാന്യത വേണ്ടേ അളിയാ.. അപ്പോള്‍ പറയും ബാംഗ്‌ളൂരില്‍ ബ്ലാസ്റ്റേഴ്സ്‌നേ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന്.. പക്ഷെ അത്രക്കും തരം താഴരുതായിരുന്നു മഞ്ഞപ്പട.

ഫൈനല്‍ ആണ്, കാര്യങ്ങള്‍ എപ്പോ വേണേലും മാറി മറിയാം.. തലച്ചോറുള്ളവര്‍ക്ക് മനസ്സിലാവും.. എന്നിട്ടും തീര്‍ന്നില്ല.. പെനാല്‍റ്റി എടുക്കുമ്പോ ഒരുതല്‍ ആ കൂട്ടത്തില്‍ നിന്നും വിളിച്ചു പറയാ.. നമ്മള്‍ പെനാല്‍റ്റി എടുക്കുമ്പോ കയ്യടിച്ചു പ്രോത്സാഹിപ്പിക്കണം അവര്‍ പെനാല്‍റ്റി എടുക്കുമ്പോ കൂവണം.. കൂവി.. മൂഞ്ചി… ഫുട്‌ബോള്‍ എന്ന കളിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അരോചകമാണ്..

കടപ്പാട്: ഫുട്ബോള്‍ മാനിയ

Latest Stories

IND VS ENG: നന്ദി വീണ്ടും വരിക; റണ്ണൗട്ടായ ഗില്ലിനെ പരിഹസിച്ച് ഓവലിലെ ഇംഗ്ലണ്ട് ആരാധകര്‍

IND VS ENG: എന്റെ മകനോട് മോശമായ പ്രവർത്തി കാണിക്കാൻ നിനക്കൊന്നും നാണമില്ലേ: രംഗനാഥന്‍ ഈശ്വരന്‍

ബലാത്സംഗ കേസ്: റാപ്പർ വേടൻ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ സമർപ്പിക്കും

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും; ജാമ്യം ലഭിച്ചാൽ ഇന്നുതന്നെ പുറത്തിറങ്ങാൻ കഴിയുമെന്ന് പ്രതീക്ഷ

ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യം, ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളം, ഇത് പ്രതികാര നടപടി: ഡോ. ഹാരിസ് ചിറയ്ക്കൽ

വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് താൽക്കാലികമായി അടച്ചു

ഓണക്കാലം കളറാക്കാൻ സപ്ലൈകോ, ഇത്തവണ കിറ്റിലുള്ളത് 15 ഇനങ്ങൾ, ഒപ്പം ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

IND vs ENG: കാലം പോപ്പിന് ഭാ​ഗ്യം തിരിച്ചു കൊടുത്തു, ഓവലിൽ ക്രിക്കറ്റ് ദൈവങ്ങൾ ഇംഗ്ലണ്ടിനൊപ്പം!

ട്രംപിന്റെ 'ഡെഡ് ഇക്കോണമി' പ്രയോഗത്തെ തള്ളാതെ രാഹുല്‍ ഗാന്ധി; 'ഒരു വാസ്തവം ട്രംപ് തുറന്നുപറഞ്ഞതില്‍ സന്തോഷം, ഈ ആഗോള സത്യത്തെ അംഗീകരിക്കാന്‍ മടിക്കുന്നത് ബിജെപി സര്‍ക്കാര്‍ മാത്രം'

'ഉപ്പും മുളകി'ലെ പടവലം കുട്ടൻപിള്ള; നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു