മഞ്ഞപ്പടയ്ക്ക് ഒരു ദുഃഖവാര്‍ത്ത; സൂപ്പര്‍ താരം ഫൈനലില്‍ കളിക്കില്ല

ഐഎസ്എല്ലില്‍ കലാശക്കൊട്ടിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ തേടി ഒരു ദുഖ വാര്‍ത്ത. ഹൈദരാബാദ് എഫ്സിയ്ക്കെതിരായി ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് കളിച്ചേക്കില്ല. ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചാണ് ഇക്കാര്യം അറിയിച്ചത്.

‘എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഇന്ന് നടക്കുന്ന പരിശീലന സെഷന്‍ കഴിഞ്ഞതിന് ശേഷമേ സഹല്‍ ഫൈനലിന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ തീരുമാനമാകൂ. സഹലിന്റെ പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യന്‍ ടീമിനും ആവശ്യമുള്ള കളിക്കാരനാണ് സഹലെന്നും മീഡിയാ വണ്ണിനോട് ഇവാന്‍ വുകുമാനോവിച്ച് പറഞ്ഞു.

ജംഷദ്പൂരിനെതിരായ രണ്ടാം പാദ സെമിയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് സഹലിന് തിരിച്ചടിയായത്.സഹലിന്റെ പേശികളില്‍ വലിവ് അനുഭവപ്പെട്ടതായും അത് കൂടുതല്‍ വഷളാവാതിരിക്കാന്‍ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ് എന്നുമാണ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് നേരത്തെ പറഞ്ഞിരുന്നത്.

ഈ സീസണില്‍ 21 മത്സരങ്ങള്‍ കളിച്ച സഹല്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആറ് ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സഹലും ലൂണയും അടങ്ങുന്ന മധ്യനിരയായിരുന്നു ഈ സീസണില്‍ ടീമിന്റെ കരുത്ത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ