പൊരുതി തോറ്റാല്‍ പോട്ടേന്ന് വെയ്ക്കണം; ജനഹൃദയങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാര്‍

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളത്തിന് ഇത്തവണയും കിരീടം നേടാനായില്ല. അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഹൈദരാബാദ് എഫ്‌സി കിരീടം ചൂടി. ഐഎസ്എല്ലില്‍ ഹൈദരാബാദ് ആദ്യ കിരീടം നേടിയപ്പോള്‍ മൂന്നാം തവണയും കേരളം ഫൈനലില്‍ കീഴടങ്ങി.

ബ്ലാസ്റ്റേഴ്സിന്‍റെ പരാജയത്തില്‍ മഞ്ഞപ്പട ദുഃഖിതരാണെങ്കിലും പ്രിയ ടീമിന്‍റെ പോരാട്ടവീര്യത്തെ അവര്‍ കുറച്ച് കാണുന്നില്ല. സോഷ്യല്ർ മീഡിയയില്‍ മലയാളക്കരയുടെ സ്വന്തം ടീമിന് ആശ്വാസ വാക്കുകള്‍ വാരിവിതറുകയാണ് ആരാധകര്‍.

സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍

സീസണ്‍ തുടങ്ങിയപ്പോള്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തണമെന്നായിരുന്നു ആഗ്രഹം ..അത് സാധിച്ചു.. പിന്നീട് കടങ്ങള്‍ വീട്ടണമെന്നായി .. അതും സാധിച്ചു .. അപ്പൊ ദേ വീണ്ടും ആദ്യ നാലില്‍ എത്തണമെന്നായി ., ദേ അതും കിട്ടി .. അപ്പൊ പിന്നെ ഫൈനലില്‍ കയറണമെന്നൊരു മോഹം .. ആശാന്‍ അതും സാധിച്ചു തന്നു. പിന്നെ കപ്പിലായി നോട്ടം .. പക്ഷെ അത് മാത്രം കിട്ടിയില്ല. സാരല്യ.. ഇത്രേം സാധിച്ചില്ലേ… സന്തോഷം മാത്രം .. പന്ത് ഇനിയും ഉരുളും .. നമ്മള്‍ കൂടെ തന്നെയുണ്ടാകും ..നന്ദി ഇവാന്‍ ..നന്ദി….

എന്നും നല്ല കളി കളിച്ചു. പോസിറ്റീവ് ഗെയിം കളിച്ചു. ഫൈനലിലും.. ഭാഗ്യം ഉണ്ടായില്ല. കോച്ച് വളരെ മിടുക്കന്‍ തന്നെ. എന്നാലും ഒരു ചോദ്യം ചോദിച്ചു പോകുന്നു. ടീമിന് ഒരു ടൈ ബ്രേക്കര്‍ പ്ലാന്‍ ഉണ്ടായിരുന്നില്ലേ. സങ്കടം ഉണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ Rcb ക്ക് എന്ത് സംഭവിച്ചോ അത് തന്നെ മറ്റൊരു കായിക രംഗത്ത് ബ്ലാസ്റ്റേഴ്സിന് സംഭവിച്ചു. പതില്‍ മടങ്ങു ശക്തരായി ബ്ലാസ്റ്റേഴ്സ് തീരികെ വരും…. ഒരു ജനത കൂടെയുണ്ട്..

നിര്‍ഭാഗ്യത്തിന്റെ രാജാക്കന്മാര്‍ ആണവര്‍.. Cricket ല്‍ സൗത്താഫ്രിക്കയെ പോലെ.. 2014 ല്‍ അവസാന നിമിഷം ഗോള്‍ വഴങ്ങി വീണു.. 2016 ല്‍ സ്വന്തം മണ്ണില്‍ ഷൂട്ടൗട്ടില്‍ വീണു.. 2022 ല്‍ 2014 ലെയും 2016 ലെയും നിര്‍ഭാഗ്യം ഒരുമിച്ച് വന്ന് തോറ്റു.. അവസാന മിനുറ്റുകളില്‍ ഗോളും വഴങ്ങി ഷൂട്ടൗട്ടില്‍ പോയി വീണിരിക്കുന്നു.. ഹതഭാഗ്യര്‍ എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞ് പോകും.

തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്ക് നീങ്ങിയ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍. ISL ഇപ്പോ നടക്കാറുണ്ടോ എന്ന് തോന്നിയ വര്‍ഷങ്ങള്‍. ആ കളികള്‍ക്ക് തന്നെ ഒരു ഹരവും തോന്നാത്ത വിരസത. അങ്ങനെയൊരു ടീമിനെ കളിക്കണമെന്നും വിജയിക്കണമെന്നും പഠിപ്പിച്ച ആശാന്‍. ഫൈനലെന്ന സ്വപ്നങ്ങള്‍ക്ക് ചിറക് വെപ്പിച്ചയാള്‍. കളിയുടെ സൗന്ദര്യം തിരികെയെത്തിച്ച ആള്‍. ഒരിക്കല്‍ കൂടി കേരള ഫുട്‌ബോള്‍ കാണികളെ ആവേശത്തിലേക്കെത്തിച്ചയാള്‍. കലാശപ്പോരാട്ടത്തില്‍ പെനാല്‍ട്ടിയില്‍ കാലിടറിയെങ്കിലും, അഭിമാനമാണീ ആശാന്‍

കാത്തിരുന്ന കിരീടത്തിനു ചുണ്ടിനുമിടയില്‍ ഹൃദയമിടിപ്പിന്‍ താളം അവര്‍ക്കായി പകുത്തുനല്‍കി. പലവട്ടം ഇടറി വീണ വഴിയില്‍ ആ പടവില്‍ നിര്‍ഭാഗ്യത്തിന്റെ മേലൊപ്പു ചാര്‍ത്തി അവര്‍ മടങ്ങുന്നു. വരും തിരികെ വരും. അത്രമേല്‍ മോഹിപ്പിച്ച ആ കിരീടം അവര്‍ ഒരിക്കല്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തിക്കും.

ഞങ്ങള്‍ക്കു വേണ്ടി പൊരുതിയ താരങ്ങളെ എന്നും സ്‌നേഹത്തോടെ. തോറ്റതില്‍ സങ്കടമില്ല നമിക്കുന്നു നിങ്ങളെ. പൊരുതി തോല്ക്കുന്നത് എന്നും അഭിമാനമാണ് മലയാളികള്‍ക്ക്. പുതിയ സ്വപ്നങ്ങളുമായി 2023

പൊരുതി തോറ്റാല്‍ പോട്ടേന്ന് വെക്കണം. നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍. കാത്തിരിക്കും Blasters ന്റെ ദിനത്തിനായി …

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ