കൊണ്ടും കൊടുത്തും ബ്ലാസ്‌റ്റേഴ്‌സും മുംബൈയും, ആദ്യ പകുതി സമനിലയില്‍

ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ മുംബൈ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും ഗോള്‍ രഹിത സമനിലയില്‍. ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കില്‍ ഒന്നും ഗോളാക്കാനായില്ല. മത്സരവിശേഷങ്ങളിലൂടെ.

* 45ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം മുസ്തഫയ്ക്ക് മഞ്ഞക്കാര്‍ഡ്

*  43ാം മിനിറ്റില്‍ ഗോളിന് തൊട്ടടുത്ത് കേരളം. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് താരം ഫില്‍ഹോ ഹെഡ് ചെയ്‌തെങ്കിലും നിര്‍ഭാഗ്യം കൊണ്ട് ഗോളായില്ല. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്കും ഫില്‍ഹോ ഗോളിന് അടുത്തെത്തിയെങ്കിലും നിര്‍ഭാഗ്യം പിന്നെയും ബ്ലാസ്റ്റേഴ്‌സിന് ഒപ്പമായിരുന്നു

*39ാം മിനിറ്റില്‍ മുംബൈ സിറ്റി എഫ്‌സി പ്രതിരോധ നിര താരം മാത്യൂ ഗാര്‍ജിക്ക് മഞ്ഞകാര്‍ഡ് കണ്ടു. ബ്ലാസ്‌റ്റേഴ്‌സ് താരം ഹരിചരണ്‍ നാര്‍സറിയെ ഫൗള്‍ ചെയ്തതിനാണ് മഞ്ഞകാര്‍ഡ്..

* 35ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം സ്ലര്‍ലൂന്റെ തലകൊണ്ടുളള തകര്‍പ്പന്‍ പ്രതിരോധം. മുബൈ സിറ്റി താരം പായിച്ച വെടിയുണ്ട കണക്കെയുളള ഷോട്ടാണ് നെതര്‍ലന്‍ഡ് താരം അവിശ്വസനീയമായി തലകൊണ്ട് തട്ടിയകറ്റിയത്.

*28ാം മിനിറ്റില്‍ കേരള ഗോള്‍ കീപ്പര്‍ ബിലാല്‍ ഹുസൈന്‍ ഖാന്‍ ഉയര്‍ന്ന് വന്ന പന്ത് പിടിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും അപകടമൊന്നും സംഭവിച്ചില്ല

* 23ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായ ഫ്രീകിക്ക്. മുബൈ താരം സൗരിക്ക് ചക്രബര്‍ത്തി ബ്ലാസ്റ്റേഴ്്്‌സ് താരം ചരണ്‍ നാര്‍സരി ഫൗള്‍ ചെയ്തതിനായിരുന്നു കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചത്. സൗരിക്ക് എടുത്ത കിക്ക് തലനാരിഴക്കാണ് ഗോളാകാതെ പോയത്

* 21ാം മിനിറ്റില്‍ മുംബൈയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. ഫ്രഞ്ച് താരം ഒക്ബച്ചേയുടെ ഷോട്ട് തലനാരിഴക്ക് ഗോളാകാതെ പോയി.

* 19ാം മിനിറ്റില്‍ കളിയിലെ ആദ്യ കോര്‍ണര്‍ പിറന്നു. മുംബൈയ്ക്കായി കോര്‍ണര്‍ ലഭിച്ചത്. തുനീഷ്യന്‍ താരം മുഹമ്മദ് ലര്‍ബിയെടുത്ത കോര്‍ണര്‍ കിക്ക് അവര്‍ക്ക് മുതലാക്കാനായില്ല.

* 18ാം മിനറ്റില്‍ മുംബൈ സിറ്റി എഫ്‌സി താരം ഡിയാഗോ ഒലിവേരിയയുടെ ഷോട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ബിലാല്‍ ഹുസൈന്‍ ഖാന്‍ തട്ടിയകറ്റി.

* കളിയില്‍ മുംബൈ സിറ്റി എഫ്‌സിയുടെ മേധാവിത്വം. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍

* 20ാം സെക്കന്റില്‍ തന്നെ ആദ്യ മുന്നേറ്റം കേരളത്തിന്റേ

Latest Stories

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും