ഐഎസ്എല്‍ കൂടുതല്‍ ആവേശത്തിലേക്ക് ; വിജയം തിരിച്ചുപിടിച്ച് ഒഡീഷാ അഞ്ചാം സ്ഥാനത്തേക്ക്

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തുടങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ വിജയം തിരിച്ചുപിടിച്ച് ഒഡീഷാ എഫ്‌സി. നോര്‍ത്തീസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് കീഴടക്കി ഒഡീഷാ എഫ്‌സി ശക്തമായി തിരിച്ചുവന്നു. ഇന്ത്യന്‍ താരം ഡാനിയേല്‍ ലാല്‍ലിംപുയയും വിദേശതാരം അരിടാന ഭായ് യും നേടിയ ഗോളുകള്‍ക്കായിരുന്നു ജയം.

ആദ്യപകുതിയില്‍ ഒഡീഷ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് രണ്ടാം പകുതി നോര്‍ത്തീസ്റ്റ് ശക്തമായി തിരിച്ചടിച്ചെങ്കിലും ഗോള്‍ മടക്കാനായില്ല. ഒരു ഗോള്‍ തിരിച്ചടിക്കാനായി എങ്കിലും ഓഫ്‌സൈഡായി മാറി. കോവിഡിന്റെ ഭീഷണിയില്‍ മൂന്ന് മത്സരങ്ങളോളം മാറ്റി വെച്ച ശേഷമായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കളി വീണ്ടും തുടങ്ങിയിരിക്കുന്നത്.

ഈ മത്സര ജയത്തോടെ 16 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നോര്‍ത്തീസ്റ്റ് ഒമ്പതു പോയിന്റുമായി പത്താമത് തന്നെയാണ്. മുന്‍ ചാംപ്യന്മാരായ മൂംബൈസിറ്റി അഞ്ചാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തതോടെ ലീഗ് കൂടുതല്‍ ആവേശകരമായി മാറുകയാണ്. ഇനിയുള്ള ഓരോ മത്സരവും നിര്‍ണ്ണായകമാണ്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ