ഇന്ത്യ- എ.ടി.കെ മോഹന്‍ സൗഹൃദപോരാട്ടം ഉടൻ, രണ്ടും കൽപ്പിച്ച് ഇന്ത്യ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( ഐ എസ് എല്‍ ) ഫുട്‌ബോളിലെ വമ്പന്മാരായ എ ടി കെ മോഹന്‍ ബഗാനുമായി ഇഗോര്‍ സ്റ്റിമാച്ച് പരിശീലിപ്പിക്കുന്ന ദേശീയ ഫുട്‌ബോള്‍ ടീം സന്നാഹ മത്സരം കളിക്കും. 2023 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനുള്ള യോഗ്യത മത്സരത്തിന് മുന്നോടി ആയിട്ടാണ് സൗഹൃദ മത്സരം ഇന്ത്യ കളിക്കുന്നത്. ഒരുങ്ങി തന്നെ പിഴവുകൾ ഇല്ലാതെ ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇറങ്ങാൻ ആണ് ഇന്ത്യ ശ്രമിക്കുന്നത്.

ഗ്രൂപ്പ് ഡിയില്‍ ഹോങ്കോംഗ്, അഫ്ഗാനിസ്ഥാന്‍, കംബോഡിയ എന്നീ ടീമുകള്‍ക്ക് ഒപ്പമാണ് ഇന്ത്യ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ മുന്നിൽ ആണെങ്കിലും ആരെയും എഴുതി തള്ളാൻ സാധിക്കില്ല. എ ടി കെ മോഹന്‍ ബഗാന് എതിരായ സന്നാഹ മത്സരത്തോടെയാണ് ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യയുടെ ഒരുക്കം ആരംഭിക്കുക. മേയ് 11 ന് കോല്‍ക്കത്തയില്‍ വച്ചാണ് ഇന്ത്യയും എ ടി കെ മോഹന്‍ ബഗാനും തമ്മിലുള്ള പോരാട്ടം. ബഗാൻ ആകട്ടെ എ എഫ് സി കപ്പ് യോഗ്യതക്ക് മുമ്പുള്ള അവസരമായിട്ടാണ് മത്സരത്തെ കാണുന്നത്.

2023 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി ഇതിനോടകം 13 ടീമുകള്‍ യോഗ്യത സ്വന്തമാക്കി കഴിഞ്ഞു. ശേഷിക്കുന്ന 11 സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടങ്ങളാണ് ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ നടക്കുക. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ആറ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും. തുടര്‍ന്നുള്ള അഞ്ച് സ്ഥാനങ്ങള്‍ മികച്ച രണ്ടാം സ്ഥാനക്കാരും സ്വന്തമാക്കും.

കരുതരടങ്ങുന്ന നിറയെ തന്നെയാണ് ഇന്ത്യ ഒരുക്കുന്നത്. സമീപകാലത്ത് അത്ര നല്ല ഫോമിൽ അല്ല ഇന്ത്യൻ ഫുട്ബോൾ ടീം. എന്തിരുന്നാലും ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ഫോമിൽ കളിച്ച് വന്ന താരങ്ങൾ ഉൾപ്പെട്ട ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്