'ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നല്ലേ ചൊല്ല്'; ബ്ലാസ്റ്റേഴ്സ് ഇത്തവണ കപ്പടിക്കുമെന്ന് ഐഎം വിജയന്‍

ഐഎസ്എല്‍ ഫൈനലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടം ചൂടുമെന്നാണ് ഐഎം വിജയന്‍ പറയുന്നത്.

‘ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നല്ലേ ചൊല്ല്. അപ്പോള്‍ ഈ കപ്പ് നമ്മള്‍ തന്നെ കൊണ്ട് വരും, അതും ഗോവയില്‍ നിന്ന്. നമ്മുടെ സ്വന്തം നാട്ടില്‍ നിന്നും കപ്പ് എടുത്താല്‍ മറ്റുള്ളവരുടെ സ്വാധീനം കൊണ്ട് നേടി എന്നുള്ള കിംവദന്തികള്‍ കേള്‍ക്കുക സാധാരണയാണ്. പക്ഷെ ഒരു സ്വാധീനവും ഇല്ലാതെ തന്നെ ഗോവയില്‍ നിന്നും കപ്പ് നേടാനുള്ള കഴിവ് ഇപ്പോള്‍ നമുക്കുണ്ട്.’

‘നമ്മുടെ നാടിനു പുറമെ മറ്റൊരു നാട്ടില്‍ നിന്ന് നിന്നും കപ്പ് കൊണ്ടുവരുന്നതിനു വേറൊരു സുഖം തന്നെയുണ്ട്. ഒരു പ്ലേയറെന്ന നിലക്ക് എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഈ കഴിഞ്ഞ സെമി ഫൈനലുകള്‍ എങ്ങനെയാണോ അവര്‍ കളിച്ചത് അതുപോലെതന്നെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിന് കാഴ്ചവക്കാന്‍ കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം’ വിജയന്‍ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കാലുകള്‍ക്ക് ആരവംകൊണ്ട് ശക്തിപകരാന്‍ കറുത്തമുത്തും സ്റ്റേഡിയത്തിലുണ്ടാകും. സുഹൃത്തുക്കള്‍ക്കൊപ്പം വിജയന്‍ ഗോവയിലെത്തിക്കഴിഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം