ഞാൻ ബാഴ്‌സയെ പരിശീലിപ്പിക്കുന്നത് തുടരും, ശേഷിക്കുന്ന മൂന്ന് കിരീടങ്ങളും ഞങ്ങൾ നേടും; അത്ഭുതങ്ങൾ സംഭവിക്കും; തുറന്നടിച്ച് ബാഴ്സ പരിശീലകൻ സാവി

സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ റയൽ ബാഴ്സയെ തകർത്തെറിഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ ഫൈനലിലെ പരാജയത്തിന് റയൽ കണക്കുപറയുന്ന കാഴ്ച്ചയാണ് കണ്ടത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ ജയം സ്വന്തമാക്കിയത്. ബ്രസീലിയൻ താരങ്ങളുടെ മികവാണ് റയലിനെ ജയിപ്പിച്ചത്. വിനീഷ്യസ് ജൂനിയറുടെ ഹാട്രിക്കും റോഡ്രിഗോയുടെ ഗോളുമാണ് റയലിനെ സഹായിച്ചത്. അതേസമയം ബാഴ്സയുടെ ഏക ഗോൾ ലെവൻഡോസ്‌കിയുടെ വക ആയിരുന്നു.

ഈ സീസണിൽ ബാഴ്സ പ്രതീക്ഷിച്ചവെച്ച കിരീടമായിരുന്നു സൂപ്പർ കപ്പ്. എന്നാൽ സീസണിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് ടീം നടത്തിയത് എന്ന് മാത്രമല്ല പ്രതിരോധ നിര തീർത്തും സങ്കടപെടുത്തുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും പരിശീലകൻ സാവി ആത്മവിശ്വാസത്തിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“വരുന്ന എല്ലാ വിമർശനങ്ങളും സ്വീകരിക്കാൻ ഞാൻ തയ്യാറായിട്ടുണ്ട്. അതിൽ എനിക്ക് സന്തോഷമുണ്ട്. കൂടുതൽ കിരീടങ്ങൾ നേടുക എന്നത് പ്രധാനമാണ്. എനിക്ക് എന്റെ കാര്യത്തിൽ വിശ്വാസമുണ്ട്. ഇനിയും മൂന്ന് കിരീടങ്ങൾ ഈ സീസണിൽ നേടാനുള്ള അവസരം ഉണ്ട്. അതിനായി ശ്രമിക്കും. സ്പോർട്സ് ആകുമ്പോൾ ജയവും തോൽവിയും സ്വാഭാവികമാണ്. അതിനെ അതിന്റെ രീതിയിൽ കാണുക. എന്റെ 100 % നൽകിയിട്ടുണ്ട് ഞാൻ ഇതുവേ, ഇനിയും ശ്രമിക്കും. ആരാധകരോട് വാക്ക് പറയുന്നു, ശേഷിക്കുന്ന കിരീടങ്ങൾ ന്നേടം നമ്മൾ ശ്രമിക്കും.”സാവി പറഞ്ഞു.

റയലിനെയും ജിറോനെയും മറികടന്ന് നിലവിൽ ലാ ലിഗ കിരീടം നേടാൻ ബാഴ്സക്ക് ബുദ്ധിമുട്ട് ആകുമെന്ന് ഉറപ്പാണ്. കൂടാതെ നിലവിലെ ഫോമിൽ ചാമ്പ്യൻസ് ലീഗ് ജയിക്കാനും ടീമിന് ബുദ്ധിമുട്ട് ആകും.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു