അടുത്ത മാസം ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിനായുള്ള ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ ലോകകപ്പിനുള്ള 26 അംഗ ഫ്രഞ്ച് ടീമിനെ പരിശീലകൻ ദിദിയർ ദെഷാംപ്‌സ് പ്രഖ്യാപിച്ചിരിക്കുകയാണ്. കിലിയൻ എംബാപ്പെയും നിലവിലെ ബാലൺ ഡി ഓർ ജേതാവായ ഒസ്മാൻ ഡെംബെലെയും നയിക്കുന്ന കരുത്തുറ്റ മുന്നേറ്റനിരയാണ് ഫ്രാൻസിന്റെ പ്രധാന ആകർഷണം. പരിക്കിന്റെ വെല്ലുവിളികളുണ്ടെങ്കിലും റയൽ മാഡ്രിഡ് താരം എംബാപ്പെ തന്നെയാകും ടീമിനെ നയിക്കുക.
ഫ്രഞ്ച് ടീം:
ഗോൾകീപ്പർമാർ: മൈക്ക് മഗ്നാൻ, റോബിൻ റിസർ, ബ്രൈസ് സാംബ. പ്രതിരോധം: ലൂക്കാസ് ഡീഗ്നെ, മാലോ ഗുസ്റ്റോ, ലൂക്കാസ് ഹെർണാണ്ടസ്, തിയോ ഹെർണാണ്ടസ്, ഇബ്രാഹിമ കൊണാട്ടെ, മാക്സെൻസ് ലാക്രോയിക്സ്, ജൂൾസ് കുണ്ടെ, വില്യം സാലിബ, ദയോട്ട് ഉപമെക്കാനോ.
മധ്യനിര: എൻഗോളോ കാന്റെ, മനു കോനെ, അഡ്രിയാൻ റാബിയോട്ട്, ഔറേലിയൻ ചൗമേനി, വാരൻ സെയർ എമറി. മുന്നേറ്റനിര: മഗ്നസ് അക്ലിയോച്ചെ, ബ്രാഡ്ലി ബാർക്കോള, റയൻ ചെർക്കി, ഒസ്മാൻ ഡെംബെലെ, ഡിസയർ ദൂയി, മൈക്കൽ ഒലീസ്, കിലിയൻ എംബാപ്പെ, ജീൻ ഫിലിപ്പ് മാറ്റേറ്റ, മാർക്കസ് തുറാം.