ISL

ആരാധകർ ആഗ്രഹിച്ച ആ തീരുമാനം എത്തി, കൊച്ചി മഞ്ഞക്കടലാകും

ചക്ക് ദേ ഇന്ത്യ ഷാരൂഖ്ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ബോളീവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നെങ്കിലും ഇന്ത്യന്‍ കായിക രംഗത്തെ ഉത്തേജിപ്പിച്ച ഏറ്റവും ഉത്തേജിപ്പിച്ച മറ്റൊരു വാക്ക് ഇല്ലെന്ന് തന്നെ പറയാം. Go for it India എന്നാണ് ചക്ക് ദേ ഇന്ത്യയുടെ അർത്ഥം. അതെ കോവിഡ് മഹാമാരിയുടെ കാലത്തും കുതിപ്പ് അവസാനിപ്പിക്കാതെ ഇന്ത്യൻ കായികരംഗം കുതിക്കുമ്പോൾ മലയാളി ഫുട്ബോൾ ആരാധകരും വലിയ സന്തോഷത്തിലാണ് .ഫൈനലിലിൽ ഒരിക്കൽക്കൂടി കാലിടറിയെങ്കിലും എന്നെന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരു സീസണായിരുന്നു കടന്നുപോയത്.

ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിൽ കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു നിരാശയുണ്ടായിരുന്നു. അത് ഫൈനലിലെ തോൽവി കാരണം മാത്രമല്ല ,മറിച്ച് ഇത്രയും നന്നായി കളിച്ച ടീമിനായി കൊഹിയിൽ മഞ്ഞകടൽ തീർക്കാൻ പറ്റിയില്ലലോ എന്നതായിരുന്നു നിരാശക്ക് കാരണം. ഇപ്പോഴിതാ അതിനൊരു ഉത്തരമായിരിക്കുകയാണ്. വരാനിരിക്കുന്ന ഐ.എസ്.എല്‍ സീസണില്‍ കേരളത്തിന്‍റെ എല്ലാ ഹോം മത്സരങ്ങള്‍ക്കും കൊച്ചി വേദിയാകും. അതുമാത്രമല്ല അടുത്ത സീസണിലെ ഉദ്ഘാടനമത്സരത്തിന് വേദിയാകുന്നതും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരിക്കും.

ജി.സി.ഡി.എയും കേരള ബ്ലാസ്റ്റേഴ്സും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്സുമായി ദീര്‍ഘകാല ബന്ധമാണ് ജി.സി.ഡി.എ ആഗ്രഹിക്കുന്നതെന്നും ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജി.സി.ഡി.എ പിന്തുണ നൽകുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള വ്യക്തമാക്കി.

ഈ വര്‍ഷം ആഗസ്റ്റില്‍ ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ പരിശീലനം ആരംഭിക്കുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്. നേരത്തെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്‍റെ മേൽക്കൂര പൊളിക്കുന്നതിനാല്‍ മത്സരം കൊച്ചിയില്‍ നിന്ന് മാറ്റുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്