സൂപ്പര്‍ താരങ്ങളുടെ ഈഗോയില്‍ മനംമടുത്തു; മെസിയെ വിട്ട് ക്രിസ്റ്റ്യാനോയോട് കൂട്ടുകൂടാന്‍ വലിയ ഗുരു

ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഒലെ ഗുണ്ണാര്‍ സോള്‍ഷേറിനെ പുറത്താക്കിയതാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ ഇപ്പോഴത്തെ വലിയ വാര്‍ത്ത. സോള്‍ഷേറിന്റെ പിന്‍ഗാമിയെ തേടുകയാണ് ചുവന്ന ചെകുത്താന്‍മാര്‍. മാഞ്ചസ്റ്റര്‍ വമ്പന്‍മാരുടെ പുതിയ കോച്ചിന്റെ സ്ഥാനത്ത് പല പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നു. ഫ്രഞ്ച് ടീം പിഎസ്ജിയെ പരിശീലിപ്പിക്കുന്ന മൗറീസിയോ പൊച്ചേറ്റിനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ചാകുമെന്നും സൂചനയുണ്ട്.

പിഎസ്ജിയില്‍ പൊച്ചേറ്റിനോ അസംതൃപ്തനാണെന്നാണ് അറിയുന്നത്. ലയണല്‍ മെസി, നെയ്മര്‍, കെയ്‌ലിയന്‍ എംബാപെ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ നിയന്ത്രിക്കുന്നുതിലെ ബദ്ധപ്പാടാണ് പിഎസ്ജിയെ കൈയൊഴിയാന്‍ പൊച്ചേറ്റിനോയെ പ്രേരിപ്പിക്കുന്നത്. പ്രതിഭാശാലികളെന്ന ഗര്‍വ്വുള്ള പിഎസ്ജി ത്രയം ഡ്രസിംഗ് റൂമില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതായും കരുതപ്പെടുന്നു.

കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടിവരുന്നതാണ് പൊച്ചേറ്റിനോയുടെ മറ്റൊരു പ്രശ്‌നം. പൊച്ചേറ്റിനോയുടെ കുടുംബം ലണ്ടനിലാണ്. പാരീസിലെ ഹോട്ടല്‍ മുറിയിലാണ് പൊച്ചേറ്റീനോയുടെ താമസം. കുടുംബം ഒപ്പമില്ലാത്തതിന്റെ സമ്മര്‍ദ്ദവും പൊച്ചേറ്റിനോയെ വേട്ടയാടുന്നു.

ഈ സാഹചര്യത്തില്‍ പൊച്ചേറ്റിനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറിയാല്‍ അത്ഭുതമില്ലെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വാഗ്ദാനം പൊച്ചേറ്റിനോ സ്വീകരിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍, മെസിയെ ഉപേക്ഷിച്ച് ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം പുതിയ കാലത്തിന് പൊച്ചേറ്റിനോ തുടക്കമിടുന്നതിന് ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിക്കും.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ