ദുരന്തനായകന്‍ എന്ന് പേര്; പെനാല്‍റ്റി പാഴാക്കിയതില്‍ പ്രതികരണവുമായി ഹാരി കെയ്ന്‍

ഫ്രാന്‍സിനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിര്‍ണായക പെനാല്‍റ്റി പാഴാക്കിയതില്‍ പ്രതികരണവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. തനിക്ക് ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വരുമെന്നാണ് താരം പ്രതികകരിച്ചത്.

‘തീര്‍ച്ചയായും എനിക്ക് ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടി വരും. പക്ഷേ നമ്മള്‍ ഓരോരുത്തരെയും ഓര്‍ത്ത് അഭിമാനിക്കാന്‍ സാധിക്കും. നമ്മുടെ ടീമിന് ഭാവിയില്‍ നല്ലൊരു സ്ഥാനം ലഭിക്കുമെന്ന് എനിക്ക് അറിയാം’ ഹാരി കെയ്ന്‍ പറഞ്ഞു.

82ാം മിനിറ്റിലാണ് ജയത്തോളം വിലയുള്ള പെനാല്‍റ്റി ഇംഗ്ലീഷ് നായകന്‍ കളഞ്ഞുകുളിച്ചത്. ഫ്രഞ്ച് പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസ് മേസണ്‍ മൗണ്ടിനെ അനാവശ്യമായി തള്ളിയിട്ടതിന് വാറിന്റെ സഹായത്തോടെ പെനാല്‍റ്റി ലഭിക്കുകയായിരുന്നു. കിക്കെടുത്ത കെയ്ന്‍ ഗോളിയുടെ വലത്തേക്ക് തൊടുത്ത ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേയ്ക്ക് പായുകയായിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്നിട്ട് നില്‍ക്കവേ സമനില പിടിക്കാന്‍ ഇംഗ്ലണ്ടിന് ലഭിച്ച അവസരമാണ് കെയ്ന്‍ നഷ്ടപ്പെടുത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ഏക ഗോള്‍ നേടിയതും ഹാരി കെയ്നാണ്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും