ഒടുവില്‍ അതു സംഭവിച്ചു, വിനീതും റിനോയും ഈ ടീമില്‍

ഐഎസ്എല്‍ കളിയ്ക്കുന്ന മലയാളി സൂപ്പര്‍ താരങ്ങളായ സികെ വിനീതിനേയും റിനോ ആന്റോയേയും സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍. രണ്ട് താരങ്ങളുമായി രണ്ട് വര്‍ഷത്തേയ്ക്കാണ് ഈസ്റ്റ് ബംഗാള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നാണ് സികെ വിനീത് ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. ബംഗളൂരു എഫ്‌സി താരമായിരുന്നു റിനോ ആന്റോ. വിനീതും റിനോയും ഒരുമിച്ച് കളിക്കുന്ന മൂന്നാമത്തെ ക്ലബാകും ഈസ്റ്റ് ബംഗാള്‍. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിലും ബെംഗളൂരു എഫ് സിയിലും ഇരുവരും ഒരുമിച്ചു കളിച്ചിട്ടുണ്ട്.

മുമ്പ് ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള താരമാണ് സികെ വിനീത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളാണ് സികെ വിനീത്. കുറച്ച് കാലം മുമ്പ് വരെ മഞ്ഞപ്പടയുടെ ടോപ്പ് സ്‌കോറര്‍ വിനീത് ആയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച വെച്ച ചരിത്രമുള്ള താരമാണ് റിനോ ആന്റോ. ബംഗാളിലേക്ക് ഇതാദ്യമായിട്ടല്ല റിനോ എത്തുന്നത്. മുമ്പ് മോഹന്‍ബഗാനു വേണ്ടി റിനോ കളിച്ചിട്ടുണ്ട്. രണ്ട് ഘട്ടത്തിലായി ബെംഗളൂരു എഫ് സിക്ക് വേണ്ടി ആറ് സീസണുകളില്‍ കളിച്ചിട്ടുള്ള റിനോ ആന്റോ അവര്‍ക്ക് ഒപ്പം അഞ്ചു കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

Latest Stories

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ