പാളിയത് ജെയിംസിന്റെ തന്ത്രം?

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിക്ക് കാരണമായത് ഡേവിഡ് ജയിംസിന്റെ തന്ത്രമാണെന്ന് സോഷ്യല്‍ മീഡിയ. എഫ്‌സി ഗോവയ്‌ക്കെതിരേ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ട സാഹചര്യത്തിലാണ് ഡേവിഡ് ജെയിംസിന്റെ തന്ത്രത്തെ പഴിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയിയില്‍ രംഗത്തെത്തിയത്.

നാല് വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ലൈനപ്പാണ് ഡേവിഡ് ജെയിംസ് ഗോവയ്‌ക്കെതിരേ പയറ്റിയത്. ഗോള്‍ കീപ്പര്‍ പോള്‍ റെഹ്ബുക്ക, പ്രതിരോധ താരം വെസ് ബ്രൗണ്‍, മധ്യനിരയില്‍ പെക്കൂസണ്‍, മുന്നേറ്റ നിരയില്‍ ഇയാന്‍ ഹ്യൂം. അഞ്ച് വിദേശ താരങ്ങളെ ഇറക്കാമായിരുന്നിട്ടും സിഫ്‌നിയോസിനെ പുറത്തിരിത്തിയ നടപടി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. റഹ്ബുക്ക ഒഴിച്ചാല്‍ മൂന്ന് താരങ്ങളെ മാത്രമാണ് ഫലത്തില്‍ വിദേശ താരങ്ങളായി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളത്തിലുണ്ടായത്.

അതേസമയം, സൂപ്പര്‍ താരങ്ങളായ കെസിറോണ്‍ കിസിറ്റോ, ബെര്‍ബറ്റോവ് എന്നീ താരങ്ങള്‍ക്ക് പരിക്കേറ്റതാണ് ജയിംസിനെ ഇങ്ങനെയൊരു തന്ത്രത്തിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തലുകള്‍.

മധ്യനിരയില്‍ സിയാം ഹെങ്ങലിനെ ആരാധകര്‍ തീരെ പിടിച്ചിട്ടില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വരുന്ന കമന്റുകളില്‍ നിന്നും മനസിലാകുന്നത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി