ഞാന്‍ പറഞ്ഞതാണ് അങ്ങനെ ചെയ്യരുതെന്ന് പക്ഷെ അവന്‍ കേട്ടില്ല,വിനീതിനേകുറിച്ച് ഡേവിഡ് ജയിംസ്

പൂനൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം സി.ക വിനീതിന്റെ ഗോളിനേക്കുറിച്ച് സംസാരിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസ്. ഔട്ട്‌സൈഡ് ബോക്‌സിനു പുറത്തു നിന്ന് ഷൂട്ടിന് ശ്രമിക്കരുതെന്ന് അവനോട് പലവട്ടം പറഞ്ഞിട്ടുള്ളതാണ്.പക്ഷെ വിനീത് കേള്‍ക്കാറില്ല എന്നാണ് ജയിംസ് പറഞ്ഞത്.

വിനീതിനെ പുകഴ്ത്താനും താരം മറന്നില്ല. വിനീത് എന്നത് എന്നും ബ്ലാസ്റ്റേഴ്‌സിനും തനിക്കും സ്‌പെഷല്‍ ആണ് എന്നും ജയിംസ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ആരാധകരേക്കുറിച്ചും ജയിംസ് പറഞ്ഞു. പൂണൈയില്ലല്ല സ്വന്തം ഗ്രൗണ്ടില്‍ കളിച്ച പ്രതീതിയാണ് ഉണ്ട്ായിരുന്നതെന്നും ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിന് പിന്തുണയുമായി എന്നും കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സികെ വിനീതിന്റെ വെടിക്കെട്ട് ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചതോടെ സെമി സാധ്യതതകള്‍ സജീവമാകുന്നു. സെമിഫൈനലിലേക്ക് മുന്നേറാന്‍ ഏറെ നിര്‍ണായകമായ മത്സരത്തില്‍ പുണെയ്ക്കെതിരെ അവരുടെ തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്‍ നാലാം സീസണ്‍ സെമി ഉറപ്പിക്കാം.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്